ന്യൂസ് ഡെസ്ക്, മലയാളം യുകെ

ഈ വർഷം ഗവൺമെൻറ് മുന്നോട്ടു വെച്ച ശമ്പള പാക്കേജ് എൻഎച്ച്എസ് നേഴ്സുമാർ നിരസിച്ചു. ഇത് എൻഎച്ച്എസിൽ കൂടുതൽ പണിമുടക്കുകൾക്ക് കാരണമാകുമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. വെറും 3.6 ശതമാനം വർദ്ധനവ് ആണ് ഇംഗ്ലണ്ട്, വെയിൽസ്, വടക്കൻ അയർലൻഡ് എന്നിവിടങ്ങളിലേയ്ക്ക് ഗവൺമെൻറ് മുന്നോട്ടുവെച്ച ശമ്പള പാക്കേജ് .

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ


യൂണിയൻ നടത്തിയ അഭിപ്രായ വോട്ടെടുപ്പിൽ ഇംഗ്ലണ്ട്, വെയിൽസ്, വടക്കൻ അയർലൻഡ് എന്നിവിടങ്ങളിൽ ഭൂരിപക്ഷം അംഗങ്ങളും ശമ്പള വർദ്ധനവ് അപര്യാപ്തമാണെന്ന അഭിപ്രായമാണ് രേഖപ്പെടുത്തിയത് . ആർ സി എൻ 3.6 ശതമാനം വർദ്ധനവിനെ വിചിത്രം എന്നാണ് വിശേഷിപ്പിച്ചത്. വർദ്ധിച്ചുവരുന്ന പണപ്പെരുപ്പം പരിഗണിക്കുമ്പോൾ ശമ്പള വർദ്ധനവ്‌ പൂർണ്ണമായും അപര്യാപ്തമാണെന്നാണ് ആർസിഎൻ വാദിക്കുന്നത്. ഡോക്ടർമാരുടെയും അധ്യാപകരുടെയും ശമ്പള വർദ്ധനവുമായി താരതമ്യം ചെയ്യുമ്പോൾ ഇത് വളരെ കുറവാണെന്ന അഭിപ്രായവും ശക്തമാണ്.


2022 ലും 2023 ലും സംഭവിച്ചതുപോലെ വീണ്ടും നേഴ്സുമാർ സമരമുഖത്ത് ഇറങ്ങാനുള്ള സാധ്യതയാണ് ഉള്ളത്. ഇത് എൻഎച്ച്എസിന്റെ കാത്തിരിപ്പ് സമയം കുത്തനെ ഉയരുന്നതിന് കാരണമാകും. നിലവിൽ റസിഡൻ്റ് ഡോക്ടർമാർ നടത്തുന്ന പണിമുടക്ക് എൻഎസ്എസിനെ പ്രതിസന്ധിയിലാക്കിയിട്ടുണ്ട്. 29 ശതമാനം ശമ്പള വർദ്ധനവ് ആവശ്യപ്പെട്ട് ഇംഗ്ലണ്ടിലെ റസിഡൻ്റ് ഡോക്ടർമാർ നടത്തുന്ന പണിമുടക്ക് 5 -ാം ദിവസത്തിലേയ്ക്ക് കടന്നിരിക്കുകയാണ്.