സാനിട്ടറി പാഡ് കൈയില്‍ കരുതുന്നത് പോലെ ഇനി മുതല്‍ കോണ്ടവും പെണ്‍കുട്ടികള്‍ ബാഗില്‍ കരുതണമെന്ന് ബോളിവുഡ് താരം നുഷ്രത്ത് ബറൂച്ച. ഇത് കൊണ്ടുള്ള ആവശ്യം എപ്പോഴാണ് വരുന്നതെന്ന് പറയാന്‍ സാധിക്കില്ലെന്നും നുഷ്രത്ത് കൂട്ടിച്ചേര്‍ത്തു. അതേസമയം നടിയുടെ വിവാദ പരാമര്‍ശത്തില്‍ വലിയ വിമര്‍ശനമാണ് ഉയര്‍ന്നിരിക്കുന്നത്.

തന്റെ പുതിയ ചിത്രമായ ‘ജന്‍ഹിത് മേ ജാരി’യുടെ പ്രൊമോഷന്‍ അഭിമുഖത്തിലായിരുന്നു നുഷ്രത്ത് വിവാദപരമായ പരാമര്‍ശം നടത്തിയത്. ഒരു തവണ കോണ്ടം ഉപയോഗിച്ചില്ലെന്ന് വെച്ച് പുരുഷന്മാര്‍ക്ക് പ്രത്യേകിച്ച് ദോഷമൊന്നും വരാന്‍ പോകുന്നില്ലെന്നും എന്നാല്‍, സ്ത്രീകളുടെ കാര്യം അങ്ങനെയല്ലെന്നും നുഷ്രത്ത് പറഞ്ഞു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

പെണ്‍കുട്ടി ഗര്‍ഭിണിയായാല്‍ അവളുടെ ശരീരത്തില്‍ വലിയ ഹോര്‍മോണ്‍ വ്യതിയാനം സംഭവിക്കുമെന്നും ഗര്‍ഭച്ഛിദ്രം ഒരു പ്രതിവിധിയാണെങ്കിലും അത് ആരോഗ്യകരമാണോ എന്നാലോചിക്കണമെന്നും താരം വ്യക്തമാക്കി.

‘പുരുഷന്മാര്‍ക്ക് കോണ്ടം വാങ്ങാന്‍ താത്പര്യമില്ലെങ്കില്‍ പെണ്‍കുട്ടികള്‍ ഒരെണ്ണം കൈയില്‍ കരുതണം. ഒരു സാനിട്ടറി പാഡ് കൈയില്‍ സൂക്ഷിക്കുന്നത് പോലെ മാത്രം കരുതിയാല്‍ മതി. ഇത് പെണ്‍കുട്ടികളുടെ സുരക്ഷയെ ബാധിക്കുന്ന പ്രശ്നമാണ്. അതിനാലാണ് ് പറയുന്നത്. ഗര്‍ഭച്ഛിദ്രം ചെയ്ത പെണ്‍കുട്ടികള്‍ നേരിടുന്ന മാനസികാരോഗ്യ പ്രശ്നങ്ങളും മറ്റും കണക്കിലെടുക്കണം,’ നുഷ്രത്ത് കൂട്ടിച്ചേര്‍ത്തു.