ടോം ജോസ് തടിയംപാട്

യുകെ കെറ്ററിംഗില്‍ താമസിക്കുന്ന മനോജ് മാത്യുവിന്റെ ഭാര്യ സ്മിത മനോജിന്റെ മാതാവ് കോടഞ്ചേരി കണ്ണോത്ത് ഇടവക അറക്കല്‍ വീട്ടില്‍ അന്നക്കുട്ടി മാനുവേല്‍ (61 വയസ്) അന്തരിച്ചു. സ്മിത മാനുവല്‍, സിമിന മാനുവല്‍, സ്മിജിത മാനുവല്‍ എന്നീ മൂന്നു മക്കളും ഭര്‍ത്താവ് മാനുവലും അടങ്ങുന്ന കുടുംബമാണ് പരേതയുടെത്. സ്മിത ഒഴിച്ച് മറ്റു രണ്ടുപേരും നാട്ടിലാണ്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

അന്നക്കുട്ടി കുറച്ചു ദിവസങ്ങളായി എറണാകുളം അമൃത ഹോസ്പിറ്റലില്‍ ചികിത്സയില്‍ ആയിരുന്നു. അമ്മയുടെ ശുശ്രുഷിക്കുന്നതിനുവേണ്ടി സ്മിത കഴിഞ്ഞ ആഴ്ച്ച നാട്ടിലേക്കു പുറപ്പെട്ടിരുന്നു. മരിക്കുന്ന സമയത്ത് സ്മിത അമ്മയോടൊപ്പം ഉണ്ടായിരുന്നു. സംസ്‌കാരത്തിന്റെ സമയം പിന്നീട് അറിയിക്കും. മനോജ് മാത്യു ഇടുക്കി ചാരിറ്റി ഗ്രൂപ്പ് യുകെയുടെ ഉപദേശകസമിതി അംഗമാണ്. ഇടുക്കി ചാരിറ്റി ഗ്രൂപ്പ് യുകെയുടെ ആദരാജ്ഞലികള്‍