കുട്ടനാട് സംഗമ നേതാക്കളിലൊരാളും കുട്ടനാട് സംഗമം മുന്‍ ട്രഷററുമായ സുബിന്‍ പെരുമ്പളളിയുടെ പിതാവ് പി.ടി.ജോസഫ് പെരുമ്പളളില്‍ ( ജോസുകുട്ടിചാച്ചന്‍ 72) നിര്യാതനായി.മതസാമൂഹ്യ സാംസ്‌കാരിക രംഗങ്ങളില്‍ കുട്ടനാട്ടില്‍ വിശിഷ്യാ എടത്വായിലെ ഉജ്ജ്വല വ്യക്തിത്വങ്ങളിലൊരാളായിരുന്നു ജോസുകുട്ടി ചാച്ചന്‍.
മതആദ്ധ്യാത്മിക രംഗങ്ങളില്‍ ചങ്ങനാശേരി അതിരൂപതയിലെ നിറസാനിധ്യമായിരുന്നു പരേതന്‍. ചങ്ങനാശേരി അതിരൂപതാ പാസ്റ്റര്‍ കൗണ്‍സില്‍ മെമ്പര്‍ അതിരൂപതാ മതബോധനക്കമ്മിറ്റിയംഗവുമായിരുന്നു ജോസുകുട്ടി ചാച്ചന്‍. മതബോധന രംഗത്തെ പ്രവര്‍ത്തനത്തിന്റെ ഭാഗമായി മാസ്റ്റര്‍ ഓഫ് റിലീജിയസ് സയന്‍സില്‍ മാസ്റ്റര്‍ ഡിഗ്രിയും ലഭിച്ചിട്ടുണ്ട്.
എടത്വം തലവടി മേഖലയിലെ ആദ്യത്തെ കേബിള്‍ വിഷന്‍ ബാന്‍ഡ്‌ബോക്‌സ് ഗ്ലൂക്കോസ് തുടങ്ങി നിരവധി ബിസിനസ് സംരംഭങ്ങളുടെ ഉടമയും എടത്വം മര്‍ച്ചന്റ് അസോസിയേഷന്‍ ഭാരവാഹി, എടത്വാ ലയണ്‍സ് ക്ലബ്ബിന്റെ സ്ഥാപിക നേതാക്കളിലൊരാള്‍, എടത്വാ വൈഎംസിഎ സെക്രട്ടറി കിഡ്‌സ് കുട്ടനാടിന്റെ ഭാരവാഹി തുടങ്ങിയ നിലകളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്.
സുനില്‍, സ്മിത( കുവൈറ്റ്) സുബിന്‍ ( യുകെ) എന്നിവര്‍ മക്കളും. ജോമോന്‍ ഇത്തിത്തറ, സിനി, റോഷന്‍ എന്നിവര്‍ മരുമക്കളുമാണ്. ശവസംസ്‌കാരം ബുധനാഴ്ച പത്ത് മണിക്ക് ചങ്ങനാശേരി അതിരൂപതാ മെത്രോപ്പൊലീത്താ ജോസഫ് പെരുന്തോട്ടത്തിന്റെ കാര്‍മികത്വത്തില്‍ എടത്വാ സെന്റ് ജോര്‍ജ് ഫൊറോനപ്പളളി സെമിത്തേരിയില്‍ നടത്തപ്പെടും.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ