മാവേലിക്കര: മലങ്കര ഓര്‍ത്തഡോക്‌സ് സഭയുടെ യു.കെ-യൂറോപ്പ്-ആഫ്രിക്ക ഭദ്രാസനാധിപനും, ചെങ്ങന്നൂര്‍ ഭദ്രാസന സഹായ മെത്രോപ്പോലീത്തയുമായ ഡോ. മാത്യൂസ് മാര്‍ തിമോത്തിയോസ് മെത്രോപ്പോലീത്തയുടെ പിതാവ് കല്ലുമല പൈനുവിള പുത്തന്‍ വീട്ടില്‍ റിട്ട. ക്യാപ്റ്റന്‍ പി.ജെ ബേബി(90) നിര്യാതനായി. സംസ്‌ക്കാരം തിങ്കളാഴ്ച്ച 3 മണിക്ക് ഭവനത്തില്‍ നിന്ന് ആരംഭിച്ച് തുടര്‍ന്ന് 4 മണിക്ക് പുതിയകാവ് സെന്റ് മേരീസ് ഓര്‍ത്തഡോക്‌സ് കത്ത്രീഡലില്‍. മൃതദേഹം ഞായറാഴ്ച്ച വൈകീട്ട് 5ന് ഭവനത്തില്‍ കൊണ്ടുവരുന്നതാണ്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ഭാര്യ തങ്കമ്മ ബേബി അയിരൂര്‍ പേക്കാവുങ്കല്‍ കുടുംബാംഗമാണ്. മക്കള്‍: മറിയാമ്മ ബേബി, ജോണ്‍ ബേബി, എലിസബത്ത് ബേബി. മരുമക്കള്‍: പരേതനായ ജോര്‍ജ് വര്‍ഗീസ്, വര്‍ഗീസ് മാത്യൂ, വല്‍സ മാത്യു.