മലയാള സിനിമാ ഇനി മോഹൻലാൽ എന്ന ചരിത്ര പുരുഷനിലൂടെ ആകും ലോകത്തു അറിയുക. അതെ മനോഹരമായ ഏറ്റവും വലിയ ക്ലൈമാക്‌സ് മായി ഒടിയൻ ഒരുങ്ങുന്നു കാണാന്‍ തയാറാക്കുക , അനുഗ്രഹീത താരം മോഹന്‍ലാല്‍ നായകനാകുന്ന ഒടിയനില്‍. ശ്രീകുമാര്‍ മേനോന്‍ സംവിധാനം ചെയ്യുന്ന ഒടിയനില്‍ പന്ത്രണ്ട് മിനിറ്റ് ദൈര്‍ഘ്യമുള്ള ക്ലൈമാക്‌സാണ് ഉണ്ടാവുക. പാലക്കാട് ജില്ലയിലെ നാലു സ്ഥലങ്ങളിലായാണ് ക്ലൈമാക്‌സ് ചിത്രീകരിച്ചിരിക്കുന്നത്. മോഹന്‍ലാലിന്റെ കരിയറിലെ ഏറ്റവും തിളക്കമുളള അധ്യായമായിരിക്കും ഒടിയന്‍. എം.ടി. യുടെ രണ്ടാമൂഴത്തിന് മുമ്പ് ലാല്‍ ലോക സിനിമയുടെ നെറുകയിലെത്തുന്ന ചിത്രമായിരിക്കും ഇത്. മലയാളത്തിലെ വലിയ ബജറ്റിലാണ് ഒടിയന്‍ ഒരുങ്ങുന്നത്.
ചിത്രത്തിന് വേണ്ടി മാനസികവും ശാരീരികവുമായ തയ്യാറെടുപ്പുകള്‍ നടന്‍ നടത്തിയിരുന്നു. ഫ്രാന്‍സിലെ വിദഗ്ദ്ധര്‍ അടങ്ങുന്ന ടീം ലാലിനെ ചികിത്സിച്ച് 15 കിലോ കുറച്ചു. 30 വയസിന്റെ ചെറുപ്പത്തിലാണ് ഇപ്പോള്‍ താരം. പാലക്കാടന്‍ മേഖലയിലെ ഒടി വിദ്യയാണ് ചിത്രത്തിന് പ്രമേയമായി മാറുന്നത്. പാലക്കാട്, വടക്കാഞ്ചേരി പ്രദേശങ്ങളിലെ ചില വിശ്വാസങ്ങളില്‍ ഊന്നിയാണ് ചിത്രം മുന്നോട്ടു പോകുന്നത്. കുട്ടിച്ചാത്തനും ബ്ലാക്ക് മാജിക്കുമൊക്കെ കേരളത്തിന്റെ ഏറ്റവും പ്രിയപ്പെട്ട വിഷയങ്ങളാണ്. കേരളത്തിലെ പ്രേക്ഷകരെ സംബന്ധിച്ചടത്തോളം ഒടിയന്‍ വ്യത്യസ്തമായ ഒരു വിഷയമായിരിക്കും. ലോക സിനിമ ഇന്നേവരെ കേട്ടിട്ടില്ലാത്ത ഒരു കഥയാണ് ഒടിയന്‍ പറയുന്നതെന്ന് സംവിധായകന്‍ ശ്രീകുമാര്‍ മേനോന്‍ പറഞ്ഞു. താന്‍ സാധാരണ സിനിമക്ക് പിന്നാലെ നടക്കുന്ന ഒരാളല്ല. സാധാരണ സിനിമകള്‍ ചെയ്യുന്നതു കൊണ്ട് ഒരു ത്രില്ലും ഇല്ല .
അത്തരം സിനിമകള്‍ക്ക് ചരിത്രത്തില്‍ ഇടം നേടാന്‍ കഴിയുകയുമില്ലെന്ന് ശ്രീകുമാര്‍ പറഞ്ഞു. ആശയ ദാരിദ്ര്യം കാരണം ഏറെ നാളായി മലയാള സിനിമ വലിയ പ്രതിസന്ധിയിലായിരുന്നു. യുവതാരങ്ങളുടെ തമാശചിത്രങ്ങള്‍ വിജയിക്കാനുള്ള കാരണവും ഇതായിരുന്നു. ബി. ഉണ്ണികൃഷ്ണന്റെ വില്ലന്‍ വിജയത്തിലേക്ക് കുതിക്കുന്നത് ആശയത്തിലെയും ട്രീറ്റ്‌മെന്റിലെയും പുതുമ കാരണമാണ്. മലയാള മനോരമയിലെ സീനിയര്‍ സബ് എഡിറ്ററായ ഹരികൃഷ്ണനാണ് ഒടിയന്റെ തിരക്കഥ തയ്യാറാക്കുന്നത്. ദേശീയ അവാര്‍ഡ് ജേതാവാണ് ഷാജി എന്‍ കരുണിന്റെ കുട്ടിസ്രാങ്കിന് പേന ചലിപ്പിച്ച ഹരികൃഷ്ണന്‍. ലാലിന്റെയും മഞ്ജുവിന്റെയും ജീവിതത്തിലെ ഏറ്റവും ശക്തമായ കഥാപാത്രങ്ങളാണ് ഒടിയനിലേതെന്ന് ഹരികൃഷ്ണന്‍ പറഞ്ഞു. വനവാസികളില്‍ നിന്നാണ് ഒടിയന്റെ കഥ ഹരി കൃഷ്ണന്‍ ആദ്യം കേള്‍ക്കുന്നത്. കേരളത്തിന്റെ മിത്തായതിനാല്‍ അതിന്റെ സൗന്ദര്യം ചിത്രത്തിലുടനീളം കാണും.
മോഹന്‍ലാലിന്റെ അഭിനയ ജീവിതത്തിലെ ഏറ്റവും വലിയ വെല്ലുവിളിയാണ് ഒടിയന്‍. സ്വപ്നവും യാഥാര്‍ത്ഥ്യവും ഇടകലര്‍ത്തി കടന്നു പോകുന്ന പ്രമേയം മോഹന്‍ലാലിനും പുതിയ അനുഭവമായി മാറുകയായിരുന്നു. താന്‍ കൈയും മെയ്യും മറന്ന് ധ്യാനത്തിലെന്ന വണ്ണമാണ് ഒടിയനില്‍ അഭിനയിക്കുന്നതെന്ന് മോഹന്‍ലാല്‍ പറയുന്നു. ഒടിയന്‍ ഒരു പ്രാര്‍ത്ഥനയാണെന്നാണ് താരം പറയുന്നത്. ഒരു സാധാരണ മാനസിക ശാരീരിക തലത്തില്‍ നിന്ന് അഭിനയം അസാധ്യമാണെന്നും താരം പറയുന്നു.
ആശീര്‍വാദിന് വേണ്ടി ആന്റണി പെരുമ്പാവൂരാണ് ചിത്രം നിര്‍മ്മിക്കുന്നത്. മഞ്ജു വാര്യരാണ് നായിക. ആന്റണി പെരുമ്പാവൂരിന്റെ ധൈര്യമാണ് ഇത്രയും വലിയൊരു പദ്ധതി സാക്ഷാത്കരിക്കാനുള്ള ഏക കാരണമെന്ന് ശ്രീകുമാര്‍ മേനോന്‍ പറയുന്നു. മോഹന്‍ലാല്‍ ഒടിയനെ വിശേഷിപ്പിക്കുന്നത് ഒരു വിഷ്വല്‍ ട്രീറ്റ് എന്നാണ്. രാത്രിയിലാണ് ചിത്രം അധികവും ചിത്രീകരിച്ചിരിക്കുന്നത്. വില്ലനു പിന്നാലെ മോഹന്‍ലാല്‍ ചരിത്രത്തില്‍ ഒരു പുതിയ നാഴികകല്ലിനു വേണ്ടി കുതിക്കുകയാണ്. വലിയ വിപണി വിജയം എന്നതിനൊപ്പം ആഗോള പ്രശസ്തമായ അംഗീകാരങ്ങളും താരത്തെ തേടി വന്നേക്കും, ഒടിയനിലൂടെ.
Leave a Reply