പോലീസ് ഉദ്യോഗസ്ഥന്റെ വെടിയേറ്റ ഒഡിഷ ആരോഗ്യമന്ത്രി നബ കിഷോര്‍ ദാസ് മരിച്ചു. ഗുരുതരാവസ്ഥയില്‍ ചികിത്സയിലിരിക്കെയാണ് മരണം. ഞായറാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെയായിരുന്നു സംഭവം.
ഗാന്ധി ചൗക്ക് പോലീസ് ഔട്ട് പോസ്റ്റ് എഎസ്‌ഐ ഗോപാല്‍ കൃഷ്ണദാസാണ് യൂണിഫോമില്‍ വന്ന് സര്‍വീസ് റിവോള്‍വര്‍ ഉപയോഗിച്ച് മന്ത്രിയുടെ നെഞ്ചില്‍ വെടിവച്ചത്. മന്ത്രിയുടെ മുന്‍ സുരക്ഷ ഉദ്യോഗസ്ഥനായിരുന്നു എഎസ്‌ഐ ഗോപാല്‍ കൃഷ്ണദാസ്. ഇയാളെ അറസ്റ്റ് ചെയ്തിട്ടുണ്ട്.
ഝാര്‍സുഗുഡ ജില്ലയിലെ ബ്രജ്രാജ് നഗര്‍ മുന്‍സിപ്പാലിറ്റി ചെയര്‍മാന്റെയും വൈസ് ചെയര്‍മാന്റെയും ഓഫീസുകള്‍ ഉദ്ഘാടനം ചെയ്യാനെത്തിയപ്പോഴാണ് വെടിയേറ്റത്. വെടിവെപ്പിന്റെ കാരണം ഇതുവരെ വ്യക്തമായിട്ടില്ല. പ്രതി കൃഷ്ണദാസിനെ ചോദ്യം ചെയ്യുന്നത് തുടരുകയാണ്.
ഔദ്യോഗിക റിവോള്‍വര്‍ ഉപയോഗിച്ച് തൊട്ടടുത്ത് നിന്ന് പ്രതി വെടിയുതിര്‍ത്തുവെന്നാണ് ജില്ലാ പോലീസ് മേധാവി അറിയിച്ചത്. മന്ത്രി നവ ദാസിന്റെ നെഞ്ചിലാണ് വെടിയേറ്റത്. അക്രമി രണ്ട് തവണ വെടിയുതിര്‍ത്തു.
എന്നാല്‍ വെടിവയ്പ്പിന്റെ കാരണം പോലീസ് വെളിപ്പെടുത്തിയിട്ടില്ല. ഗോപാല്‍ ദാസിനെ കസ്റ്റഡിയില്‍ വെച്ച് ചോദ്യം ചെയ്യുകയാണ്. ജാര്‍സുഗുഡ ജില്ലയിലെ ബ്രജ്രാജ്‌നഗര്‍ ടൗണിലാണ് സംഭവം നടന്നത്. ഇവിടെ ഗാന്ധി ചൗകില്‍ ഒരു പരിപാടിയില്‍ പങ്കെടുക്കാനെത്തിയതായിരുന്നു അദ്ദേഹം.
Leave a Reply