ന്യൂസ് ഡെസ്ക്, മലയാളം യുകെ
യുകെയിൽ ഫേസ്ബുക്ക് തുടങ്ങിയ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾ ഉപയോക്താക്കൾക്ക് ഏറ്റവും കുറഞ്ഞ പ്രായപരിധി 13 വയസ്സായി നിശ്ചയിച്ചിട്ടുണ്ട്. ചിൽഡ്രൻസ് ഓൺലൈൻ പ്രൈവസി പ്രൊട്ടക്ഷൻ ആക്ട് (COPPA) പോലെയുള്ള നിയന്ത്രണങ്ങൾക്ക് അനുസൃതമായി കുട്ടികൾ ഓൺലൈൻ നിന്നുള്ള അപകട സാധ്യതകളിൽ നിന്ന് സംരക്ഷിക്കപ്പെടുന്നുവെന്ന് ഉറപ്പാക്കാൻ ആണ് ഈ നിയമങ്ങൾ രൂപകൽപ്പന ചെയ്‌തിരിക്കുന്നത് . കുട്ടികൾ ഇന്റർനെറ്റ് ഉപയോഗിക്കുമ്പോൾ കൂടുതൽ സുരക്ഷിതരായി സംരക്ഷിക്കാനാണ് പ്രധാനമായും ഈ നിയമങ്ങൾ വിഭാവനം ചെയ്തിരിക്കുന്നത്. അനുചിതമായ ഉള്ളടക്കം, സൈബർ ഭീഷണിയിൽ നിന്നും മറ്റ് കുറ്റവാളികളിൽ നിന്നും കുട്ടികളെ സംരക്ഷിക്കുക എന്നതാണ് പ്രായ നിയന്ത്രണത്തിൻന്റെ പ്രാഥമിക ലക്ഷ്യം.
എന്നാൽ കുട്ടികൾക്ക് സമൂഹ മാധ്യമങ്ങൾ ഉപയോഗിക്കുന്നതിലെ നിയന്ത്രണങ്ങൾ പൂർണ്ണമായും പാലിക്കപ്പെടുന്നില്ലെന്ന ഞെട്ടിക്കുന്ന സത്യമാണ് ഇപ്പോൾ കണക്കുകളുടെ അടിസ്ഥാനത്തിൽ പുറത്ത് വന്നിരിക്കുന്നത്. അഞ്ചിലൊന്ന് കുട്ടികളും സോഷ്യൽ മീഡിയ ഉപയോഗിക്കുന്നത് അവരുടെ യഥാർത്ഥ പ്രായം നൽകിയല്ലെന്ന വിവരങ്ങൾ പുറത്തു വന്നു. നിയമങ്ങൾ ഉണ്ടെങ്കിലും അത് ശരിയായ രീതിയിൽ നടപ്പിലാക്കാൻ സാധിക്കുന്നില്ലെന്ന വസ്തുതയാണ് ഇതിലൂടെ പുറത്തു വന്നിരിക്കുന്നത്.
കുട്ടികൾ പ്രായ കൂടുതൽ നൽകി സമൂഹമാധ്യമങ്ങൾ ഉപയോഗിക്കുന്നത് പരിഹരിക്കുന്നതിന് പരിഹാരം കണ്ടില്ലെങ്കിൽ സോഷ്യൽ മീഡിയ കമ്പനികൾ നടപടി നേരിടേണ്ടി വരുമെന്ന് ഓഫ്‌കോം മുന്നറിയിപ്പ് നൽകി. എട്ട് മുതൽ 17 വയസ്സ് വരെ പ്രായമുള്ളവരിൽ 22% പേരും സോഷ്യൽ മീഡിയ ആപ്പുകളിൽ 18 വയസോ അതിൽ കൂടുതലോ ആണെന്ന് കള്ളം പറയുന്നു എന്നാണ് യുകെ മീഡിയ റെഗുലേറ്റർ നടത്തിയ ഒരു സർവേ സൂചിപ്പിക്കുന്നത്, . കമ്പനികൾ ഓൺലൈൻ സുരക്ഷാ നിയമങ്ങൾ പാലിക്കുന്നില്ലെങ്കിൽ അവരുടെ ആഗോള വരുമാനത്തിൻറെ 10 ശതമാനം വരെ പിഴ ചുമത്താൻ നിയമം അനുവദിക്കുന്നതായി ഓഫ്‌കോമിലെ മാർക്കറ്റ് ഇൻ്റലിജൻസ് ഡയറക്ടർ ഇയാൻ മക്രേ പറഞ്ഞു
Leave a Reply