വാട്ഫോഡ്: വാട്ഫോഡിലും പരിസരത്തുമുള്ള കോൺഗ്രസ്സ് അനുഭാവികളുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച എഴുപത്തിനാലാമത് റിപ്പബ്ലിക് ദിനാഘോഷം, മാതൃദേശ സ്നേഹ പ്രകടനമായി. രാജൃത്തിന്റെ ഐകൃവും അഖണ്ഡതയും കാത്തു സൂക്ഷിക്കുന്ന ഭരണഘടനയുടെയും, ജനാധിപത്യ നിയമ സംവിധാനത്തിന്റെയും സ്ഥാപനത്തിന്റെ അനുസ്മരണം ഏറെ ആവേശപൂർവ്വമായാണ് വാട്ഫോഡിൽ
ആഘോഷിക്കപ്പെട്ടത്.
‘ഇന്ത്യൻ നാഷണൽ കോണ്ഗ്രസ്സിന്റെ നേതൃത്വത്തിൽ ബ്രിട്ടീഷ് ആധിപത്യത്തിനെതിരെ നടത്തിയ ത്യാഗോജ്ജ്വലമായ സമരപരമ്പരകളുടെ പരിപൂർണ്ണ വിജയദിനവും, കോൺഗ്രസിന്റെ പൂർണ സ്വരാജ് (സമ്പൂർണ സ്വയം ഭരണം) സ്വാതന്ത്ര്യ പ്രഖ്യാപനത്തിന് അംഗീകാരമായി ജനുവരി 26 ഔദ്യോഗിക നിയമനിർമ്മാണ തീയതിയായി തിരഞ്ഞെടുത്തതിന്റെയും അഭിമാന ദിനമാണ് റിപ്പബ്ലിക്ക് ദിനം’ എന്ന് ആഘോഷത്തിൽ പങ്കു ചേർന്ന് സിബി ജോൺ പറഞ്ഞു. റിപ്പബ്ലിക്ക് ദിനാഘോഷത്തിൽ ‘ഇന്തൃൻ റിപ്പബ്ളിക്കിന്റെ ചരിത്രവും, പ്രാധാനൃവും’ എന്ന വിഷയത്തിൽ റിവർ കോട്ട് മാനേജറും, സാമൂഹ്യ പ്രവർത്തകനുമായ സിബി ജോൺ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു.
റിപ്പബ്ലിക്ക് ദിനാഘോഷ പ്രോഗ്രാം കോർഡിനേറ്ററും യുക്മാ നേതാവുമായ സണ്ണിമോൻ മത്തായിയുടെ സ്വാഗത പ്രസംഗത്തോട് യോഗ നടപടികൾക്ക് ആരംഭമായി. കോൺഗ്രസ്സ് നേതാവ് സുരാജ് കൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. മുഖ്യാതിഥിയായി പങ്കെടുത്ത ഓഐസിസി (യു കെ) വർക്കിങ്ങ് പ്രസിഡണ്ട് സുജു കെ ഡാനിയേൽ, റിപ്പബ്ലിക്ക് ദിനാഘോഷത്തിൽ
ദേശീയ പതാക ഉയർത്തി സന്ദേശം നൽകി. വാട്‌ഫോഡ് ഒഐസിസി യൂണിറ്റിന്റെ ഉദ്ഘാടനവും തദവസരത്തിൽ സുജു ഡാനിയേൽ നിർവഹിച്ചു. മാത്യു വർഗ്ഗീസ്, ലിബിൻ കൈതമറ്റം, കൊച്ചുമോൻ പീറ്റർ,ഫെമിൻ ഫ്രാൻസിസ്, ജോൺ പീറ്റർ എന്നിവർ പ്രസംഗിച്ചു.
തുടർന്ന് നടന്ന ഒഐസിസി മീറ്റിങ്ങിൽ വെച്ച് യുണിറ്റ് ഭാരവാഹികളായി സണ്ണിമോൻ മത്തായി യുണിറ്റ് പ്രസിഡണ്ടായും വൈസ് പ്രസിഡണ്ടുമാരായി ഫെമിൻ ഫ്രാൻസിസ് ,അനഘ സുരാജ് എന്നിവരെയും . ജനറൽ സെക്രട്ടറിയായി സിബി ജോണിനെയും തെരഞ്ഞെടുത്തു.
ജോയിന്റ് സെക്രട്ടറിമാരായി സിജിൻ ജേക്കബ്, കൊച്ചുമോൻ കെ പീറ്റർ, മാത്യു വർഗ്ഗീസ് എന്നിവരും ട്രഷറായി വിഷ്ണു രാജനും കൂടാതെ കമ്മിറ്റി അംഗങ്ങളായി ലിബിൻ കൈതമറ്റം ,ജോൺ പീറ്റർ ,വിഷ്ണു അണ്ടിപ്പേട്ട് ,ജോയൽ ജോൺ ലിബിൻ ജോസഫ് ,നൈജു, ബെബിറ്റോ എന്നിവരെയും തെരഞ്ഞെടുത്തു.
നൈജു നന്ദി പ്രകാശിപ്പിച്ചു. ദേശീയ ഗാനാലാപത്തോട് റിപ്പബ്ലിക്ക് ദിനാഘോഷത്തിന് സമാപനമായി.
Leave a Reply