ലണ്ടൻ : ക്രോഡിയോൺ മലയാളികൾക്ക് ഒരിക്കലും മറക്കാനാവാത്ത ഉത്സവ നിശ സമ്മനിച്ച , ക്രിസ്മസ് പുതുവത്സര ആഘോഷവും , ക്യാൻസർ രോഗിയുടെ ചികിത്സക്കായി , ഒഐസിസി സറേ സമാഹരിച്ച തുക കൈമാറുന്ന ചടങ്ങും മലയാളികൾക്ക് നിറഞ്ഞ അനുഭൂതിയായി 21 ജനവരിയിൽ ക്രോയിഡോൺ സെന്റ് ജൂഡ് ചർച്ച്‌ ഹാളിൽ നടന്നു , അംഗബാഹുല്യം കൊണ്ടും പരിപാടികളുടെ പുതുമ കൊണ്ടും , പുതിയ വർഷത്തെ ആവേശത്തോട് സ്വീകരിച്ച പ്രതീതിയിലാണ് ക്രോഡിയോൺ മലയാളികളും , ഒഐസിസി സറേ സംഘാടകരും .

ശ്രീ അഷറഫ് അബ്‌ദുള്ളയുടെയും , ശ്രീ ജോർജ് ജേക്കപ്പിന്റെയും പ്രധാന നേതൃത്വത്തിൽ സംഘടിപ്പിച്ച പരിപാടിയിൽ ഒഐസിസി സറേ റീജൺ പ്രഡിഡന്റ് ശ്രീ വിൽസൻ ജോർജ് സ്വാഗത പ്രസംഗം നടത്തി , പരിപാടിയുടെ മുഖ്യാതിഥി ആയിരുന്ന , മുൻ മേയറും , ഇപ്പോഴത്തെ കൗൺസിലറുമായ ശ്രീമതി മഞ്ജു ശാഹുൾ ഹമീദ് , ഒഐസിസി സറേ റീജന്റെ മാതൃകാ പരമായ പ്രവർത്തങ്ങളെ മുക്തകണ്ഡം പ്രശംസിച്ചു , ഒഐസിസി സറേ യുടെ എല്ലാ പ്രവർത്തങ്ങൾക്കും തുടർന്നും പൂർണ്ണ പിന്തുണ നൽകുമെന്നും ശ്രീമതി മഞ്ജു ശാഹുൾ ഹമീദ് ,‌ തന്റെ ആശംസാ പ്രസംഗത്തിൽ പറഞ്ഞു .

പ്രസ്തുത പരുപാടിയിൽ ഒഐസിസി യുകെ , നാഷണൽ ജനറൽ സെക്രട്ടറി ശ്രീ ബേബികുട്ടി ജോർജ് തന്റെ മുഖ്യ പ്രഭാഷണത്തിൽ , ക്രിസ്‌മസ്‌ പുതുവത്സര സന്ദേശം നൽകി , ഒരു നല്ല വ്യകതിയെ , അയാൾ ജീവിച്ചിരിക്കുമ്പൾ തന്നെ, സ്നേഹിക്കുകയും ബഹുമാനിക്കുകയും , ആദരിക്കുകയും ചെയ്യണമെന്നും , അതായിരിക്കും അയാളുടെ മരണശേഷം നൽകുന്ന സ്നേഹ പ്രകടങ്ങളെക്കാൾ അഭികാമ്യമെന്നും , ശ്രീ ബേബികുട്ടി ജോർജ് തന്റെ ക്രിസ്മസ് പുതുവത്സര സന്ദേശത്തിൽ ഓർമ്മിപ്പിച്ചു , ഇത്തരം ഒരു വലിയ പരിപാടി സംഘടിപ്പിച്ചു വിജയിപ്പിച്ച സുറയ് കമ്മറ്റി അംഗങ്ങളെ , നാഷണൽ കമ്മറ്റി അംഗങ്ങളുടെ പേരിൽ അദ്ദേഹം അനുമോദിച്ചു .

ഒഐസിസി യുകെ , സറേ റീജൺ , ഓണാഘോഷ പരിപാടിക്കു ശേഷം നാട്ടിലുള്ള ക്യാൻസർ രോഗിക്ക് ചികിത്സയ്ക്കായി സമാഹരിച്ച തുക ശ്രീ ബേബികുട്ടി ജോർജ് , പ്രമുഖ ചാരിറ്റി പ്രവർത്തകനായ ടോണി ചെറിയാന് , ശ്രീമതി മഞ്ജു ശാഹുൾ ഹമീദിന്റെയും , ഒഐസിസി യുകെ , മഹിളാ കോർഡിനേറ്റർ ശ്രീമതി ഷൈനു മാത്യൂവിന്റേയും സാന്നിധ്യത്തിൽ കൈമാറി , ഒഐസിസി സറേ എന്നും പാവങ്ങളെ സഹായിക്കാൻ മുന്നിൽ നിൽക്കുന്നത് അശണവരായവർക്ക് വലിയ ആശ്വാസമാണെന്നും ചാരിറ്റി തുക എറ്റുവാങ്ങിക്കൊണ്ട് ശ്രീ ടോണി ചെറിയാൻ പറഞ്ഞു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ഒഐസിസി യൂറോപ്പ് & യു കെ , മഹിളാ കോഡിനേറ്റർ ശ്രിമതി ഷൈനു മാത്യു , തന്റെ വക ക്രിസ്മസ് കേക്ക് സദസ്യർക്ക് നൽകിയാണ് പരിപാടിക്ക് എത്തിച്ചേർന്നവരെ സ്വീകരിച്ചത് , സറേ റീജന്റെ എല്ലാ പ്രവർത്തനങ്ങളും , മാതൃകാപരവും , ആവേശം നൽകുന്നതും , അസൂയ ഉളവാക്കുന്ന വിജയുമാണെന്ന് ശ്രീമതി ഷൈനു മാത്യു തന്റെ ആശംസാ പ്രസംഗത്തിൽ പറഞ്ഞു , രാഹുൽ ഗാന്ധി നയിക്കുന്ന ” ഭാരത് ജോഡോ ” യാത്രയുടെ പ്രധാന ഭാഗങ്ങൾ മാത്രം ഉൾകൊള്ളിച്ചു കൊണ്ട് , ഒഐസിസി സറേ ട്രഷറർ ശ്രീ ബിജു വർഗീസ് ചിട്ടപ്പെടുത്തിയ വീഡിയോയെ മുകതകണ്ഡം ശ്രിമതി ഷൈനു മാത്യു പ്രശംസിച്ചു . ഒഐസിസി നാഷണൽ വൈസ് പ്രസിഡന്റ് ശ്രീ സുജു ഡാനിയേൽ ആശംസകൾ അറിയിച്ചു , ഏറ്റവും നല്ല പ്രവർത്തങ്ങൾ നടത്തുന്ന സറേ റീജൺ പ്രവർത്തകരെ അദ്ദേഹം അനുമോദിച്ചു.

ആഘോഷ പരിപാടിയിൽ സദസിനെ ഇളക്കിമറിച്ച ശ്രുതിലയ ലണ്ടൻ ക്രിസ്മസ് , പുതുവത്സര പരിപാടിയിലെ “ഗാനമേള യും മിമിക്രിയും ” സ്വപ്ന തുല്യ വിസ്മയമാക്കി , ഒപ്പം ക്രിസ്മസ് കരോൾ , ക്ലാസിക്ക് ഡാൻസ് , സിനിമാറ്റിക്ക് ഡാൻസ് , ഡിജെ എന്നിവയെല്ലാം ഉൾപ്പെടുന്ന വൈവിധ്യമാർന്ന നിരവധി കലാ പരിപാടികൾ കൊണ്ട് സമ്പന്നമാക്കി ക്രിസ്മസ് രാവ് , ക്രോയിഡോൺ ദം ട്രീറ്റ് ഒരുക്കിയ രുചിയൂറും ക്രിസ്മസ് ഡിന്നർ ലണ്ടൻ മലയാളികൾക്ക് ഒരു അനുഭൂതിയായി . കോവൻഡ്രി ജാസ് ഡിജിറ്റൽ ലൈവ് ഈ പരിപാടിക്കായി ശബ്ദവും , വെളിച്ചവും ഒരുക്കി സദസ്യരെ ആനന്ദത്തിന്റെ നെറുകയിൽ എത്തിച്ചു . ആർ ജെ ബ്രൈറ്റ് മാത്യുവിന്റെ ആവേശം കൊള്ളിക്കുന്ന അവതരണവും , അദ്ദേഹവും മകളും ചേർന്ന് അവതരിപ്പിച്ച നൃത്ത രൂപവും , സദസ്യരെ യഥാർത്ഥ പുതു വർഷത്തിന്റെ ആവേശത്തിൽ എത്തിച്ചു .

 

പരിപാടിക്ക് വരാൻ ടിക്കറ്റ് ലഭിക്കാത്തവരുടെ പരാതിയുടെ പ്രവാഹമാണെന്ന് സംഘാടകർ അറിയിച്ചു , ആയതിനാൽ ക്രോയിഡോണിൽ ഒരു വലിയ കമ്മ്യൂണിറ്റി ഹാളിന്റെ അത്യാവശ്യം നന്ദി പ്രസംഗത്തിൽ ശ്രീ അഷറഫ് അബ്‌ദുള്ള , കൗൺസിലർ കൂടിയായ ശ്രീമതി മഞ്ജു ശാഹുൾ ഹമീദിനെ അറിയിച്ചു .
വേണ്ടുവോളം , സംഗീതവും , ഭക്ഷണവും ആസ്വദിച്ച ക്രോഡിയോൺ മലയാളികൾ മനസും , ഹൃദയും ആവോളം നിറഞ്ഞാണ് മടങ്ങിയത്.