റോമി കുര്യാക്കോസ്

യു കെ: ഉപതെരഞ്ഞെടുപ്പിൽ യു ഡി ഫ് സ്ഥാനർഥികളുടെ വിജയത്തിനായുള്ള പ്രചരണ പ്രവർത്തനങ്ങൾ ശക്തമാക്കിയതായി ഒ ഐ സി സി (യു കെ) നാഷണൽ കമ്മിറ്റി അറിയിച്ചു. ഉപതെരഞ്ഞെടുപ്പ് നടക്കുന്ന മൂന്ന് മണ്ഡലങ്ങളിലെയും യുഡിഎഫ് സ്ഥാനാർഥികളുടെ ചിത്രങ്ങൾ ആലേഖനം ചെയ്ത് സംഘടന പ്രത്യേകമായി രൂപപ്പെടുത്തിയ ടി ഷർട്ടുകളും തൊപ്പികളുടേയും പ്രകാശനകർമ്മം നിർവഹിക്കപ്പെട്ടത്തോടെ ഒ ഐ സി സി (യു കെ) യുടെ പ്രചരണ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു.

ചേലക്കരയിലെ മുഖ്യ തെരഞ്ഞെടുപ്പു കമ്മിറ്റി ഓഫീസിൽ വച്ച് നടന്ന പ്രകാശനകർമ്മം കേരളത്തിന്റെ ചുമതലയുള്ള എ ഐ സി സി സെക്രട്ടറി വി കെ അറിവഴകൻ ശ്രീ. തിരുവഞ്ചൂർ രാധാകൃഷ്ണൻ എം എൽ എക്ക് നൽകിക്കൊണ്ട് നിർവഹിച്ചു. കെപിസിസി വൈസ് പ്രസിഡന്റ്‌ വി പി സജീന്ദ്രൻ എം എൽ എ സന്നിഹിതനായിരുന്നു. വയനാട് കേണിച്ചേരിയിൽ പ്രിയങ്ക ഗാന്ധി പങ്കെടുത്ത പൊതുയോഗ സ്ഥലത്ത് വച്ച് നടന്ന പ്രകാശനകർമം ചാണ്ടി ഉമ്മൻ എം എൽ എയും സുൽത്താൻ ബത്തേരിയിലെ മുഖ്യ തെരഞ്ഞെടുപ്പു കമ്മിറ്റി ഓഫീസിൽ വച്ച് നടന്ന പ്രകാശനകർമ്മം കോട്ടയം ജില്ലാ യുഡിഎഫ് കൺവീനർ ഫിൽസൻ മാത്യൂസും നിർവഹിച്ചു. സംഘടനയെ പ്രതിനിധീകരിച്ചുകൊണ്ട് ഒ ഐ സി സി (യു കെ) നാഷണൽ പ്രസിഡന്റ്‌ ഷൈനു ക്ലയർ മാത്യൂസ്, ഔദ്യോഗിക വക്താവ് റോമി കുര്യാക്കോസ് എന്നിവർ ചടങ്ങുകളിൽ പങ്കെടുത്തു. ഇരുവരും പ്രചരണ പ്രവർത്തനങ്ങൾക്ക് വേണ്ടി കഴിഞ്ഞ രണ്ടാം തിയതിയാണ് യു കെയിൽ നിന്നും നാട്ടിലെത്തി ചേർന്നത്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

സുൽത്താൻ ബത്തേരി ബ്ലോക്ക് മഹിളാ കോൺഗ്രസ്‌ പ്രവർത്തകർക്കായി പ്രിയങ്ക ഗാന്ധിയുടെ ചിത്രം പതിപ്പിച്ച തൊപ്പികൾ മഹിളാ കോൺഗ്രസ്‌ സുൽത്താൻ ബത്തേരി ബ്ലോക് പ്രസിഡന്റ്‌ ശാലിനി, ഒ ഐ സി സി (യു കെ) നാഷണൽ പ്രസിഡന്റ്‌ ഷൈനു ക്ലയർ മാത്യൂസിൽ നിന്നും സ്വീകരിച്ചു.

ഇപ്പോൾ നാട്ടിൽ വോട്ടവകാശമുള്ള പ്രവാസികളെയും അവരുടെ ബന്ധുക്കളായ വോട്ടർമാരെയും നേരിൽ കണ്ടു വോട്ടുറപ്പിക്കുന്നതിനൊപ്പം പ്രാദേശിക യു ഡി എഫ് പ്രവർത്തകരുമായി ചേർന്നു ഗൃഹസന്ദർശം, വാഹന പര്യടനം തുടങ്ങിയ പ്രവർത്തനങ്ങളിലൂടെ പരമാവധി വോട്ടുകൾ യുഡിഎഫ് ക്യാമ്പിൽ എത്തിക്കുന്നതിനുള്ള ശക്തമായ പ്രവർത്തനങ്ങളും ഒ ഐ സി സി (യു കെ) യുടെ നേതൃത്വത്തിൽ മണ്ഡലങ്ങളിലുടനീളം കൃത്യമായി നടക്കുന്നുണ്ട്.