നോർത്തേൺ അയർലണ്ടിലെ ഓംനിയും ആനന്ദ് ടിവിയും ചേർന്നൊരുക്കുന്ന കുക്കറി കോമ്പറ്റീഷനും ടിവിഷോയും ഫെബ്രുവരി 15 ന് 5 മണി മുതൽ. ഗ്ലെൻറോഡിലെ ക്രിസ്ത്യൻ ബ്രദേഴ്സ് ഗ്രാമർ സ്‌കൂളിൽ വച്ച് നടക്കും. 15 ഓളം പ്രശസ്തരായ കലാകാരൻമാർ അവതരിപ്പിക്കുന്ന ഗാനമേളയും (ലൈവ് ഓർക്കസ്ട്ര ) ചടങ്ങിന് മാറ്റ് കൂട്ടും. Sp ബാലസുബ്രഹ്മണ്യത്തി നൊപ്പം ഡ്യൂയറ്റ് പാടിയിട്ടുള്ള മംഗള രാജേഷും ഗാനമേളയിൽ പാടുന്നുണ്ട്.മലയാളം, ഹിന്ദി, തമിഴ്, തെലുങ്ക്, ബംഗാളി, കന്നഡ പാട്ടുകൾ ഗാനമേളയിൽ ഉണ്ടാവും. കുക്കിങ് കോമ്പറ്റീഷനിൽ വെജിറ്റേറിയൻ നോൺ വെജിറ്റേറിയൻ സെക്‌ഷന് പ്രത്യേകം മത്സരം ഉണ്ട്. രണ്ട് വിഭാഗങ്ങളിലും മത്സര വിജയികള്ക്ക് കാഷ് പ്രൈസ് ആണ് നൽകുന്നത്.പരിപാടിയിൽ പങ്കെടുക്കുന്നവർക്ക് എക്സ്ട്രാ ഫീ ഇല്ലാതെ ഡിന്നറും ഒരുക്കുന്നുണ്ട്. കൂടാതെ കുക്കിങ് കോമ്പറ്റീഷനിൽ വരുന്ന ഐറ്റങ്ങൾ ടെസ്റ്റ് ചെയ്യാനുള്ള അവസരം പരിപാടിയിൽ പങ്കെടുക്കുന്ന
എല്ലാവർക്കും ലഭിക്കുന്നു. കോമ്പറ്റീഷനിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ എത്രയും പെട്ടെന്ന് പേരുകൾ നൽകണമെന്ന് ഭാരവാഹികൾ അഭ്യർത്ഥിച്ചു. കൂടുതൽ വിവരങ്ങൾക്ക്
സന്തോഷ് -07983522853
ബിനു -07944415052
സിജോ -07476341161
Leave a Reply