സെപ്റ്റംബർ 21 ന് നടത്തപ്പെടുന്ന ലിവർപൂൾ മലയാളി അസോസിയേഷൻ ലിമയുടെ ഓണത്തിന് “ദേ മാവേലി 2024” മാറ്റ് കൂട്ടി കൊണ്ട് ലിമ അവതരിപ്പിക്കുന്നു യുകെയിൽ ഇത് വരെ ആരും അവതരിപ്പിച്ചിട്ടില്ലാത്ത, കേരളത്തിൽ പോലും നശിച്ചു പോയി കൊണ്ടിരിക്കുന്ന കേരളത്തിന്റെ തനത് കലാരൂപമായ വില്ലടിച്ചാൻ പാട്ട്. തെക്കൻ തിരുവിതാംകൂറിൽ രൂപംകൊണ്ട ഒരു കഥാകഥനസമ്പ്രദായമാണ് വില്ലുപാട്ട്. വില്പാട്ട്, വില്ലടിച്ചാൻപാട്ട്, വില്ലടി, വില്ലുകൊട്ടിപ്പാട്ട് എന്നൊക്കെ ഇതിന് നാട്ടിൽ പേരുകളുണ്ട്.
സേവനത്തിന്റെ മഹത്തായ 24 വർഷങ്ങൾ പിന്നിടുന്ന ലിവർപൂൾ മലയാളി അസോസിയേഷൻ ലിമ കേരളത്തിൽ പോലും അന്യം നിന്ന് പോയി കൊണ്ടിരിക്കുന്ന കഥകളി, ചാക്യർകൂത്ത്, ചവിട്ട് നാടകം എന്നിവയെല്ലാം മുൻ കാലങ്ങളിൽ യുകെയിലെ അറിയപ്പെടുന്ന കലാകാരനായ ശ്രീമാൻ ജോയി അഗസ്തിയുടെ നേതൃതത്തിൽ ലിവർപൂളിൽ അവതരിപ്പിച്ച് യുകെ മലയാളികളുടെ മുക്തകണ്ഡമായ പ്രശംസകൾ ഏറ്റുവാങ്ങിയിട്ടുള്ളതാണ്.
100ന് മുകളിൽ കലാകാരൻമാരും, കലാകാരികളും ഇക്കൊല്ലത്തെ ലിമ ഓണത്തിന് വിവിധ കലാപരിപാടികളിൽ പങ്കെടുക്കുന്നു. ലിവർപൂളിലെ കാർഡിനൻ ഹീനൻ സ്കൂൾ ഓഡിറ്റോറിയത്തിൽ(L12 9HZ) വച്ചാണ് ഇക്കൊല്ലത്തെ ലിമയുടെ ഓണം.
Leave a Reply