“കർത്താവായ യേശുവിൽ വിശ്വസിക്കുക . നീയും നിന്റെ കുടുംബവും രക്ഷപ്രാപിക്കും “.(അപ്പ.16:31)
മഹാമാരിയുടെ ആപത്ഘട്ടത്തിൽ ലോക്‌ഡൗൺ നിയന്ത്രണങ്ങളെത്തുടർന്ന് മാറിയ ജീവിത സാഹചര്യങ്ങളിൽ നമ്മുടെ കുട്ടികളിൽ അവരറിയാതെ തന്നെ ഉണ്ടായിക്കൊണ്ടിരിക്കുന്ന സ്വഭാവ സവിശേഷതകളും, മനോഭാവങ്ങളും, കർത്താവായ യേശുവിൽ ഐക്യപ്പെട്ട് നന്മയുള്ളതാക്കിമാറ്റുവാൻ മാതാപിതാക്കളെ ഉദ്ബോധിപ്പിക്കുന്ന രണ്ട് മണിക്കൂർ സമയത്തെ ധ്യാനം ജൂലൈ 17 ന് ശനിയാഴ്ച്ച നടക്കുന്നു. .
അഭിഷേകാഗ്നി യൂറോപ്പ് മിനിസ്ട്രിയുടെ ആത്മീയ പിതാവ് റവ.ഫാ . ഷൈജു നടുവത്താനിയിൽ , കുട്ടികളുടെയും യുവജനങ്ങളുടെയും പ്രമുഖ ആത്മീയ ശുശ്രൂഷകയായ ഐനിഷ് ഫിലിപ്പ് എന്നിവർ ധ്യാനം നയിക്കും .
യുകെ സമയം രാവിലെ 11.മുതൽ ഉച്ചയ്ക്ക് 1 വരെയുള്ള ശുശ്രൂഷകൾ ഓസ്‌ട്രേലിയലിൽ രാത്രി 8 മുതൽ 10 വരെയും ഇന്ത്യയിൽ വൈകിട്ട് 3.30 മുതൽ 5.30 വരെയുമാണ്. റവ. ഫാ. സേവ്യർ ഖാൻ വട്ടായിൽ, ഫാ. സോജി ഓലിക്കൽ, ഫാ. ഷൈജു നടുവത്താനിയിൽ എന്നിവരുടെ ആത്മീയ നേതൃത്വത്തിലുള്ള, വിവിധങ്ങളായ ശുശ്രൂഷകളിലൂടെ ആയിരക്കണക്കിന് കുട്ടികളെ ക്രിസ്തുമാർഗ്ഗത്തിലേക്ക് നയിച്ചുകൊണ്ടിരിക്കുന്ന , അഭിഷേകാഗ്നി കാത്തലിക് മിനിസ്ട്രിയും ലിറ്റിൽ ഇവാഞ്ചലിസ്റ്റ് ടീമും നാളിതുവരെ കണ്ടതും ,കേട്ടതും , വിലയിരുത്തിയതുമായ വിഷയങ്ങളും കൂടാതെ കോവിഡ് മഹാമാരിയുടെ പ്രതികൂല പശ്ചാത്തലത്തിൽ മാറിയ ജീവിത സാഹചര്യങ്ങളിൽ കുട്ടികളുടെ ആത്മീയ , മാനസിക വളർച്ചയെ മുൻനിർത്തിയുള്ളതും അവരുടെ അഭിരുചിക്കിണങ്ങിയതുമായ വിവിധ വിഷയങ്ങളും ഈ പ്രത്യേക ധ്യാനത്തിൽ മാതാപിതാക്കളുമായി പങ്കുവയ്ക്കുന്നു .
ശുശ്രൂഷയിലേയ്ക്ക് അഭിഷേകാഗ്നി കാത്തലിക് മിനിസ്ട്രിയും ലിറ്റിൽ ഇവാഞ്ചലിസ്റ്റ് ടീമും എല്ലാ മാതാപിതാക്കളെയും യേശുനാമത്തിൽ ക്ഷണിക്കുന്നു .
കൂടുതൽ വിവരങ്ങൾക്ക് ;
യുകെ .തോമസ് 07877508926.
ഓസ്‌ട്രേലിയ .സിബി 0061401960133
അയർലൻഡ് . ഷിബു 00353877740812.
ഓൺലൈനിൽ സൂം പ്ലാറ്റ് ഫോമിൽ 84467012452 എന്ന ഐഡിയിൽ ശുശ്രൂഷകളിൽ പങ്കെടുക്കാവുന്നതാണ് .
Leave a Reply