ഫാ. ബിജു കുന്നയ്ക്കാട്ട് പി ആര്‍ ഒ

മാഞ്ചസ്റ്റര്‍: ഒക്ടോബറില്‍ നടക്കാനിരിക്കുന്ന ‘ഗ്രേറ്റ് ബ്രിട്ടണ്‍ അഭിഷേകാഗ്നി’ കണ്‍വെന്‍ഷന് ഒരുക്കമായി നടന്നുവരുന്ന ‘ഏകദിന ഒരുക്ക ധ്യാനം’ മാഞ്ചസ്റ്റര്‍ റീജിയണില്‍ ഇന്നു നടക്കും. വൈകിട്ട് 5.30 മുതല്‍ 9.30 വരെ നടക്കുന്ന ശുശ്രൂഷകളില്‍ വി. കുര്‍ബാന, വചന പ്രഘോഷണം, ദിവ്യകാരുണ്യ ആരാധന എന്നിവ ഉണ്ടായിരിക്കും. ഗ്രേറ്റ് ബ്രിട്ടണ്‍ രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍, റവ. ഫാ. സോജി ഓലിക്കല്‍, ബ്രദര്‍ റെജി കൊട്ടാരം, പീറ്റര്‍ ചേരാനെല്ലൂര്‍ തുടങ്ങിയവര്‍ ശുശ്രൂഷകള്‍ക്ക് നേതൃത്വം നല്‍കും.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

പ്രവൃത്തി ദിവസമായതിനാല്‍ കൂടുതല്‍ ആളുകളുടെ സൗകര്യത്തിനായി വൈകുന്നേരത്തേയ്ക്ക് ഒരുക്കിയിരിക്കുന്ന ഈ ഏകദിന കണ്‍വെന്‍ഷനില്‍ മാഞ്ചസ്റ്റര്‍ റീജിയണിനു കീഴില്‍ വരുന്ന വി. കുര്‍ബാന കേന്ദ്രങ്ങളില്‍ നിന്ന് സാധിക്കുന്നവരെയെല്ലാം സംബന്ധിക്കണമെന്ന് മുഖ്യ സംഘാടകനും ഗ്രേറ്റ് ബ്രിട്ടണ്‍ രൂപതാ വികാരി ജനറലുമായ വെരി. റവ. ഫാ. സജിമോന്‍ മലയില്‍ പുത്തന്‍പുരയില്‍ അറിയിച്ചു.