ന്യൂസ് ഡെസ്ക്, മലയാളം യുകെ
അനധികൃത കുടിയേറ്റത്തിനിടെ ബോട്ട് മുങ്ങിയതിന്റെ വിവരങ്ങൾ പുറത്തുവന്നു. കലൈസ് തീരത്ത് 70 പേർ കയറിയ ചെറിയ ബോട്ടാണ് അപകടത്തിൽപ്പെട്ടത്. 69 പേരെ രക്ഷപ്പെടുത്തിയതായി ഫ്രഞ്ച് അധികൃതർ പറഞ്ഞു. ഒരാൾ കൊല്ലപ്പെട്ടതായി ആണ് പുറത്തുവരുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത്.
ഫ്രഞ്ച് നാവികസേനയുടെ കപ്പലും ഹെലികോപ്റ്ററും ആണ് രക്ഷാപ്രവർത്തനം നടത്തിയത്. ബോട്ടിലുണ്ടായിരുന്നവരിൽ പകുതി പേർക്ക് മാത്രമാണ് ലൈഫ് ജാക്കറ്റ് ഉണ്ടായിരുന്നത്. അബോധാവസ്ഥയിലായ രണ്ട് പേരെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ഒരാൾ മരിച്ചിരുന്നു. ഈ വർഷം ഇതുവരെ ചെറിയ ബോട്ടുകളിൽ ചാനൽ കടക്കാൻ ശ്രമിച്ച് മരിക്കുന്ന നാലാമത്തെ ആളാണ് ഇത്.
ശക്തമായ നടപടികൾ സ്വീകരിച്ചെങ്കിലും അനധികൃത കുടിയേറ്റം കുറയുന്നില്ലെന്ന റിപ്പോർട്ടുകൾ ആണ് പുറത്തു വന്നു കൊണ്ടിരിക്കുന്നത്. ഈ വർഷം ഇതുവരെ 1500 ലധികം ആളുകൾ ചെറിയ വള്ളങ്ങളിൽ ചാനൽ കടന്നെത്തിയതായാണ് കണക്കുകൾ കാണിക്കുന്നത്. കഴിഞ്ഞവർഷം 36, 8 16 പേർ ആണ് ചാനൽ കടന്ന് യുകെയിൽ എത്തിയത്. 2022 – ൽ ഇത് 45,755 പേരായിരുന്നു . അനധികൃത കുടിയേറ്റക്കാരെ അവരുടെ മാതൃരാജ്യങ്ങളിലേയ്ക്ക് തിരിച്ചയക്കുന്ന നടപടി യുകെ ആരംഭിച്ചിരുന്നു. 2024 ജൂലൈ മുതൽ ഏകദേശം 19000 പേരെ കയറ്റി അയച്ചതായാണ് ഹോം ഓഫീസിന്റെ കണക്കുകൾ വ്യക്തമാക്കുന്നത്.
Leave a Reply