തിളച്ച പാൽ ശരീരത്തിലൂടെ വീണു സാരമായി പൊള്ളലേറ്റു ചികിത്സയിലായിരുന്ന ഒന്നര വയസ്സുകാരി ഒടുവിൽ മരണത്തിന് കീഴടങ്ങി. പാലമ്പ്രയിൽ വാടകയ്ക്ക് താമസിക്കുന്ന ഇടക്കുന്നം പയ്യമ്പള്ളി പ്രിൻസ് തോമസിന്റെയും ദിയ മാത്യുവിന്റെയും ഏക മകൾ സെറ മരിയ പ്രിൻസാണ് ആണ് ലോകത്തോട് വിടപറഞ്ഞത്.

കഴിഞ്ഞ 12ന് പൊള്ളലേറ്റ സെറ എരുമേലിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. 16 ദിവസത്തോളം മരണത്തോട് മല്ലടിച്ചാണ് സെറ മരണം വരിച്ചത്. രാവിലെ ചായ ഉണ്ടാക്കുന്നതിനായി അമ്മ ദിയ സ്റ്റൗവിൽ നിന്നും തിളച്ച പാൽ വാങ്ങിയെടുക്കുന്നതിനിടെ ആണ് അപകടം നടന്നത്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ദിയയുടെ പിന്നിലൂടെ ഓടിയെത്തിയ കുഞ്ഞ് അപ്രതീക്ഷിതമായി വസ്ത്രത്തിൽ പിടിച്ചു വലിച്ചപ്പോൾ പാൽപാത്രം മറിഞ്ഞു കുഞ്ഞിന്റെ ദേഹത്തു വീഴുകയായിരുന്നു. ചെവിയിലും ഉൾപ്പെടെ ശരീരത്തിന്റെ ഇടതുവശത്തു സാരമായി പൊള്ളലേറ്റിരുന്നു.

കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പോസ്റ്റ്‌മോർട്ടം നടത്തിയ ശേഷം വ്യാഴാഴ്ച പൊടിമറ്റം സെന്റ് മേരീസ് പള്ളിയിൽ സംസ്‌കരിച്ചു. ഒമാനിൽ ജോലി ചെയ്യുന്ന പ്രിൻസ് കുഞ്ഞിന്റെ മരണ വിവരം അറിഞ്ഞാണ് നാട്ടിലെത്തിയത്.