ന്യൂസ് ഡെസ്ക്, മലയാളം യുകെ

യുകെയിലെ വിസ അപേക്ഷകളും റീ-എൻട്രി ആവശ്യകതകളും സംബന്ധിച്ച കർശനമായ ഇമിഗ്രേഷൻ നിയമങ്ങളിൽ വലഞ്ഞ് കുടുംബങ്ങൾ. പലരും തങ്ങളുടെ പ്രിയപ്പെട്ടവരെ തിരിച്ചയക്കാൻ നിർബന്ധിതരാവുകയാണ്. ഇത്തരത്തിലൊരു അവസ്ഥയിലൂടെ കടന്ന് പോവുകയാണ് ഒരു വയസുകാരി മസാഹയുടെ കുടുംബം. ബ്രിട്ടനിൽ ജനിച്ച തൻ്റെ മകൾ മസാഹ് യുകെ വിടണമെന്ന് കാണിച്ചുള്ള കത്ത് മസാഹയുടെ പിതാവിന് ലഭിക്കുകയായിരുന്നു. കഴിഞ്ഞ വർഷം ഏപ്രിലിൽ മിഡ്‌ലാൻഡിൽ ജനിച്ച മസാഹിന് 13 മാസമാണ് പ്രായം. 2021ൽ ജോർദാനിൽ നിന്ന് പിതാവിൻ്റെ പിഎച്ച്ഡി പഠനത്തിനായി കുടുംബം യുകെയിലെത്തിയതാണ്. കുടുംബം ആശ്രിത വിസയ്ക്ക് അപേക്ഷിച്ചെങ്കിലും ജനുവരിയിൽ ഇവർ വിദേശത്ത് അവധി ആഘോഷിച്ചത് ചൂണ്ടിക്കാട്ടി ഇത് നിഷേധിക്കുകയായിരുന്നു. ഇനി എന്ത് ചെയ്യണമെന്ന് അറിയാതെ ഇരിക്കുകയാണ് മസാഹയുടെ പിതാവ് മുഹമ്മദും ഭാര്യയും.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

രാജ്യത്തേക്ക് പ്രവേശിക്കുന്നവരുടെ എണ്ണം കുറയ്ക്കുന്നതിനായി യുകെ സർക്കാർ ഇമിഗ്രേഷൻ നയങ്ങൾ കർശനമാക്കിയിരിക്കുയാണ്. ഏറ്റവും പുതിയ കണക്കുകളിൽ നെറ്റ് മൈഗ്രേഷനിൽ കുറവുണ്ടെങ്കിലും റുവാണ്ടയിലേക്ക് അഭയം തേടുന്നവരെ നീക്കം ചെയ്യുന്നത് പൊതുതെരഞ്ഞെടുപ്പിന് ശേഷം മാത്രമായിരിക്കും ഉണ്ടാവുക എന്ന് പ്രധാനമന്ത്രി റിഷി സുനക് അറിയിച്ചു. ഇത്തരം കർശനമായ ഇമ്മിഗ്രേഷൻ നിയമങ്ങൾ മസാഹിൻെറ പോലുള്ള കുടുംബങ്ങളെ ബുദ്ധിമുട്ടിലാക്കിയിരിക്കുകയാണ്.

അഭയാർഥികളെ റുവാണ്ടയിലേക്ക് മാറ്റാനുള്ള കൺസർവേറ്റീവ് ഗവൺമെൻ്റിൻ്റെ പദ്ധതി പാർട്ടി മുന്നോട്ട് വച്ചിരിക്കുന്ന പ്രധാനപ്പെട്ട അവകാശങ്ങളിൽ ഒന്നാണ്. എന്നാൽ ഇത് പൊതു തിരഞ്ഞെടുപ്പിന് ശേഷം മാത്രം ആയിരിക്കും നടപ്പിലാക്കുക. തിരഞ്ഞെടുപ്പിനെ തുടർന്നുണ്ടായേക്കാവുന്ന മാറ്റങ്ങളെക്കുറിച്ചുള്ള തൻ്റെ ആശങ്കകൾ അഭയാർത്ഥികൾക്ക് ഉണ്ട്. റുവാണ്ട പദ്ധതിയെക്കുറിച്ചും തിരഞ്ഞെടുപ്പ് ഫലത്തെക്കുറിച്ചുമുള്ള ആശങ്കയിലാണ് ഇവർ.