സ്വന്തം ലേഖകൻ

പീഡോഫൈലുകളും ക്രിമിനലുകളും, ലോക് ഡൗൺ കാലത്ത് കൂടുതലായി കുട്ടികളെ ലൈംഗികചൂഷണത്തിന് ഉന്നം വെക്കുന്നു എന്ന് നടുക്കുന്ന കണ്ടെത്തൽ. മാർച്ച് മുതൽ ഏപ്രിൽ വരെയുള്ള സമയപരിധിയിൽ ലോകം മുഴുവൻ ഓൺലൈൻ കുറ്റകൃത്യങ്ങൾ ഇരട്ടിച്ച് നാല് മില്യൺ ആയി വർദ്ധിച്ചു. കാണാതാവുകയോ ചൂഷണം ചെയ്യപ്പെടുകയോ ആയ കുട്ടികൾക്ക് വേണ്ടി രൂപീകരിക്കപ്പെട്ട യുഎസ് ബേസ്ഡ് സെന്റർ പറയുന്നത് വ്യാപക പ്രചാരം ലഭിച്ച ഒരു വീഡിയോയിൽ നിന്ന് ഇത്തരം കുറ്റകൃത്യങ്ങളുടെ വർധനവ് മനസ്സിലാക്കാൻ സാധിക്കും എന്നാണ്. യുകെയിൽ മൂന്നുലക്ഷത്തോളം ആളുകൾ കുട്ടികൾക്ക് ഉപദ്രവകാരികളായി നിലവിൽ ഉണ്ട്. കഴിഞ്ഞ ഒറ്റ മാസം കൊണ്ട് കുട്ടികൾക്കെതിരെയുള്ള ലൈംഗിക ചൂഷണങ്ങളും കുറ്റകൃത്യങ്ങളും ഓൺലൈൻ ആയി കാണാനുള്ള 9 മില്യൺ ശ്രമങ്ങളാണ് നടന്നത്.

ലോക്ഡൗൺ തുടങ്ങിയതിന് ശേഷം കാര്യമായ ജീവനക്കാർ ഇല്ലാത്തതുമൂലം ചൂഷണ വീഡിയോകൾ ഡിലീറ്റ് ചെയ്യുന്നത് 89 ശതമാനത്തോളം താഴ്ന്നത് ആശങ്കയാവുന്നുണ്ട്. 13 മാർച്ചിന് ശേഷം ഓൺലൈൻ ചൈൽഡ് സെക്സ് വീഡിയോകൾ 20 ശതമാനം വർദ്ധിച്ചതായി സ്പാനിഷ് പോലീസും റിപ്പോർട്ട് ചെയ്തു. ഡെൻമാർക്കും സമാനമായ രീതിയിൽ കുട്ടികളെ ഉപദ്രവിക്കുന്ന വീഡിയോകൾ പ്രചരിക്കുന്ന വെബ്സൈറ്റുകൾ കൂടുതലാളുകൾ സന്ദർശിച്ചതായി കണ്ടെത്തി.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

കുഞ്ഞുങ്ങൾ കൂടുതലായി ഓൺലൈനിൽ സമയം ചെലവഴിക്കുകയും, സ്കൂളുകളിൽ പോകാതിരിക്കുകയും ചെയ്യുന്നത് ഇത്തരം കുറ്റകൃത്യങ്ങൾ വർദ്ധിക്കാനുള്ള കാരണമാണ്. യൂറോപോളിലെ കാതൽ ഡെലനെ പറയുന്നത്, കുട്ടികൾ ഓൺലൈൻ ആയി ഇരിക്കുന്ന സമയം എന്തിനൊക്കെ വിനിയോഗിക്കുന്നു എന്ന് ശ്രദ്ധിക്കാൻ ആൾ ഇല്ലാത്തതും, കുട്ടികൾ കൂടുതൽ ഒറ്റപ്പെടല് അനുഭവിക്കുന്നു എന്നതും അവർ കൂടുതൽ ഇരകളാകാൻ കാരണമാകുന്നു.

ഓസ്ട്രേലിയയിൽ മാത്രം മാർച്ച് 21 ന് ശേഷം ഇത്തരം വീഡിയോകൾ ഡൗൺലോഡ് ചെയ്യുന്നതിൽ 86 ശതമാനം വർധനവാണ് ഉണ്ടായത്. ഡാർക്ക് വെബ് എന്നറിയപ്പെടുന്ന ഇത്തരം സൈറ്റുകളിൽ കോവിഡ് 19 തീമുകളിലുള്ള ചൈൽഡ് എക്സ്പ്‌ളോയ്‌റ്റേഷൻ ഫോറംസ് നിലവിലുണ്ടെന്ന് ഓസ്ട്രേലിയൻ ഫെഡറൽ പോലീസ് കമാൻഡർ പോളാ ഹഡ്സൺ പറയുന്നു. ചില ഗ്രൂപ്പുകളിൽ ആയിരത്തിലധികം അംഗങ്ങൾ വർധിച്ചതായും കാണാം. പല വീഡിയോകളും ഷൂട്ട് ചെയ്തിരിക്കുന്നതും ലൈവ് സ്ട്രീമിങ് നടത്തുന്നതും ഫിലിപ്പൈൻസിൽ നിന്നാണ്. യുകെ പോലെയുള്ള രാജ്യങ്ങളിൽ നിന്ന് പണം നൽകി ഇത് കാണാൻ ആളുകൾ ഉണ്ട് എന്നതാണ് ഞെട്ടിക്കുന്ന വസ്തുത. ഫിലിപ്പൈൻസിൽ പ്രവർത്തിക്കുന്ന ഇന്റർനാഷണൽ ജസ്റ്റിസ് മിഷൻ എന്ന ഗ്ലോബൽ ഓർഗനൈസേഷൻ രക്ഷപ്പെടുത്തിയ കുട്ടികളിൽ കൂടുതൽ പേരും 12വയസോ അതിൽ താഴെയോ ഉള്ളവരാണ്. മൂന്നുമാസം പ്രായമുള്ള രണ്ട് കുട്ടികളെ പോലും ലൈംഗിക കുറ്റകൃത്യത്തിന് ഇരയാക്കിയിട്ടുണ്ട്. ഇത്തരം വീഡിയോകൾ ശ്രദ്ധയിൽപ്പെട്ടിട്ടുള്ളതിനാൽ ഇത്തരം കുറ്റവാളികൾക്കെതിരെ കനത്ത നടപടികൾ ഉണ്ടാകുമെന്നും അന്വേഷണം ഊർജിതമാക്കുമെന്നും രാജ്യത്തിന്റെ അണ്ടർ സെക്രട്ടറി എമ്മേലിൻ വില്ലാർ പറഞ്ഞു.