ന്യൂസ് ഡെസ്ക്, മലയാളം യുകെ

ലോകത്തിലെ ഏറ്റവും വലിയ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് കമ്പനികളിൽ ഒന്നായ ഓപ്പൺ എഐയുമായി സുരക്ഷ, വിദ്യാഭ്യാസം എന്നിവയുൾപ്പെടെയുള്ള മേഖലകളിലെ സഹകരണത്തിനായി യുകെ കരാറിൽ ഒപ്പിട്ടു. കമ്പനിയുടെ തലവനായ സാം ആൾട്ട്മാനും ബ്രിട്ടന്റെ സയൻസ് ആൻഡ് ടെക്നോളജി സെക്രട്ടറി പീറ്റർ കൈലുമായാണ് ധാരണാ പത്രത്തിൽ ഒപ്പുവെച്ചത്. നേരത്തെ യുകെ സർക്കാരും ഓപ്പൺ എഐയുടെ എതിരാളികളുമായ യുഎസ് ടെക് കമ്പനി ഗൂഗിളുമായി സമാനമായ ഒരു കരാർ സർക്കാർ ഒപ്പു വച്ചിരുന്നു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ


സർക്കാർ സംവിധാനത്തിൽ ഉടനീളം Al ടെക്നോളജി എങ്ങനെ ഉപകാരപ്രദമാക്കാമെന്ന കാര്യത്തിൽ ഓപ്പൺ Al യും യു കെ സർക്കാരും സഹകരിക്കുമെന്ന് കരാറിൽ പറയുന്നു. സിവിൽ സർവീസുകളെ കൂടുതൽ കാര്യക്ഷമമാക്കാൻ സഹായിക്കുക പൗരന്മാർക്ക് പൊതു സേവനങ്ങൾ കൂടുതൽ ഫലപ്രദമായി ലഭ്യമാക്കുക എന്നിവയാണ് കരാറിന്റെ പ്രധാന ലക്ഷ്യങ്ങൾ. ഈ വർഷം തന്നെ Al സാങ്കേതികവിദ്യ മനുഷ്യ ബുദ്ധിക്ക് തുല്യമായ പ്രകടന മികവിലേയ്ക്ക് എത്തുമെന്ന് ആൾട്ട്മാൻ മുമ്പ് പ്രവചിച്ചിരുന്നു.


ചെറുകിട ബിസിനസുകൾക്ക് സർക്കാർ വെബ്‌പേജുകളിൽ നിന്ന് ഉപദേശവും പിന്തുണയും എളുപ്പത്തിൽ ലഭിക്കാൻ അനുവദിക്കുന്നതിനായി ഒരു Al ചാറ്റ്ബോട്ടിനെ ശക്തിപ്പെടുത്തുന്നതിന് ഓപ്പൺ Al ഇതിനകം തന്നെ അതിന്റെ സാങ്കേതികവിദ്യ നൽകിയിട്ടുണ്ട്. എന്നാൽ രാജ്യത്തിൻറെ തന്ത്രപ്രധാനമായ വിവരങ്ങൾ പ്രൈവറ്റ് കമ്പനികളുമായി പങ്കുവയ്ക്കുന്ന കാര്യത്തിൽ ഭിന്നാഭിപ്രായവും ഉയർന്നുവരുന്നുണ്ട്. ഓപ്പൺ Al യുമായും ഗൂഗിളുമായും ഉണ്ടാക്കിയ കരാർ അപകടകരമാണെന്നാണ് വിമർശകർ ഉന്നയിക്കുന്നത്. അതിവേഗം വികസിക്കുന്ന സാങ്കേതികവിദ്യയുടെ അപകട സാധ്യതകളെ കുറിച്ച് ശക്തമായ ആശങ്കയാണ് യുകെയിൽ നടത്തിയ ഒരു സർവ്വേയിൽ ഉയർന്നു വന്നത്.