സ്‌റ്റീൽ അതോറിറ്റി ഓഫ് ഇന്ത്യ ലിമിറ്റഡിനു കീഴിലുള്ള ഭിലായ് സ്റ്റീൽ പ്ലാന്റിൽ അവസരം. വിവിധ വിഭാഗങ്ങളിലായി 296 ഒഴിവുകളാണുള്ളത്.

ഒക്ടോബർ 26 മുതൽ നവംബർ 15 വരെ ഓൺലൈനായി അപേക്ഷിക്കാം

തസ്തിക, ഗ്രേഡ്, ഒഴിവ് എന്നിവ ചുവടെ.

ഓപ്പറേറ്റർ കം ടെക്‌നീഷ്യൻ ട്രെയിനി (എസ്–3): 123 ഒഴിവ്

അറ്റൻഡന്റ് കം ടെക്‌നീഷ്യൻ (എസ്–3): 53 ഒഴിവ്

മൈനിങ് ഫോർമാൻ (എസ്–3): 14 ഒഴിവ്

മൈനിങ് മേറ്റ് (എസ്–1): 30 ഒഴിവ്

സർവേയർ (എസ്–3): 4 ഒഴിവ്

ജൂനിയർ സ്റ്റാഫ് നഴ്സ് (എസ്–3): 21 ഒഴിവ്

ഫാർമസിസ്‌റ്റ് ട്രെയിനി (എസ്–3): 7 ഒഴിവ്

സബ് ഫയർ സ്റ്റേഷൻ ഒാഫിസർ ട്രെയിനി (എസ്–3): 8 ഒഴിവ്

ഫയർമാൻ കം ഫയർ എൻജിൻ ഡ്രൈവർ ട്രെയിനി (എസ്–1): 36 ഒഴിവ്

തസ്തിക, വിഭാഗം, യോഗ്യത ചുവടെ.

ഓപ്പറേറ്റർ കം ടെക്‌നീഷ്യൻ ട്രെയിനി

ഇലക്ട്രിക്കൽ, കെമിക്കൽ, മെക്കാനിക്കൽ, മെറ്റലർജി, ഇൻസ്ട്രുമെന്റേഷൻ, ഇലക്ട്രോണിക്സ്: മെട്രിക്കുലേഷൻ, ബന്ധപ്പെട്ട വിഭാഗത്തിൽ ഫുൾടൈം ത്രിവൽസര എൻജിനീയറിങ് ഡിപ്ലോമ.

അറ്റൻഡന്റ് കം ടെക്‌നീഷ്യൻ

ബോയിലർ ഒാപ്പറേറ്റർ: മെട്രിക്കുലേഷനും ദ്വിവൽസര ഐടിഐയും. ഒന്നാംക്ലാസ്/രണ്ടാംക്ലാസ് ബോയിലർ അറ്റൻഡന്റ് കോംപീറ്റൻസി സർട്ടിഫിക്കറ്റ്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ഫിറ്റർ, വെൽഡർ, ഇലക്ട്രീഷ്യൻ: മെട്രിക്കുലേഷനും ബന്ധപ്പെട്ട ട്രേഡിൽ ഐടിഐയും അല്ലെങ്കിൽ മെട്രിക്കുലേഷനും ബന്ധപ്പെട്ട ട്രേഡിൽ എൻസിവിടിയും

ഡ്രിൽ ഒാപ്പറേറ്റർ: മെട്രിക്കുലേഷൻ, ഏതെങ്കിലും ട്രേഡിൽ ദ്വിവൽസര ഐടിഐ, ഹെവി വെഹിക്കിൾ ഡ്രൈവിങ് ലൈസൻസ്, ഒരു വർഷം പ്രവൃത്തിപരിചയം.

ഹെർത്ത് മാൻ: മെട്രിക്കുലേഷനും ഏതെങ്കിലും ട്രേഡിൽ ദ്വിവൽസര ഐടിഐയും.

മൈനിങ് ഫോർമാൻ: മെട്രിക്കുലേഷനും മൈനിങ് എൻജിനീയറിങ്ങിൽ ഫുൾടൈം ത്രിവൽസര ഡിപ്ലോമയും. മൈൻസ് ഫോർമാൻ കോംപീറ്റൻസി സർട്ടിഫിക്കറ്റ്, ഒരു വർഷത്തെ യോഗ്യതാനന്തര പ്രവൃത്തിപരിചയം.

മൈനിങ് മേറ്റ്: മെട്രിക്കുലേഷൻ, മൈനിങ് മേറ്റ് കോംപീറ്റൻസി സർട്ടിഫിക്കറ്റ്, കുറഞ്ഞത് ഒരു വർഷത്തെ യോഗ്യതാനന്തര പ്രവൃത്തിപരിചയം.

സർവേയർ: മെട്രിക്കുലേഷനും മൈനിങ് ആൻഡ് മൈൻസ് സർവേയിങ്ങിൽ ഫുൾടൈം ത്രിവൽസര ഡിപ്ലോമയും. മൈൻസ് സർവേയേഴ്സ് കോംപീറ്റൻസി സർട്ടിഫിക്കറ്റ്, ഒരു വർഷത്തെ യോഗ്യതാനന്തര പ്രവൃത്തിപരിചയം.

സബ് ഫയർ സ്റ്റേഷൻ ഒാഫിസർ ട്രെയിനി(പുരുഷൻ): ബിരുദം, എൻഎഫ്എസ്‌സി നാഗ്പുരിൽ നിന്നുമുള്ള സബ് ഒാഫിസർ കോഴ്സ് അല്ലെങ്കിൽ ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് ഫയർ എൻജിനീയേഴ്സിന്റെ ഗ്രാജുവേറ്റ്ഷിപ് പരീക്ഷ. എച്ച്‌വിഡി ലൈസൻസ്.

ഫയർമാൻ കം ഫയർ എൻജിൻ ഡ്രൈവർ ട്രെയിനി (പുരുഷൻ): മെട്രിക്കുലേഷനും ഹെവി മോട്ടോർ വെഹിക്കിൾ ലൈസൻസും. ഒരു വർഷത്തെ ഹെവി മോട്ടോർ വെഹിക്കിൾ ഡ്രൈവിങ് പ്രവൃത്തിപരിചയം.

ജൂനിയർ സ്‌റ്റാഫ് നഴ്‌സ് ട്രെയിനി: ബിഎസ്‌സി നഴ്‌സിങ് അല്ലെങ്കിൽ പ്ലസ്‌ടു സയൻസ്, ജനറൽ നഴ്‌സിങ് ആൻഡ് മിഡ്‌വൈഫറിയിൽ ത്രിവൽസര ഡിപ്ലോമ. നഴ്‌സിങ് കൗൺസിൽ ഓഫ് ഇന്ത്യ/സ്‌റ്റേറ്റ് നഴ്‌സിങ് കൗൺസിൽ റജിസ്‌ട്രേഷൻ. ഒരു വർഷത്തെ യോഗ്യതാനന്തര പ്രവൃത്തിപരിചയം.

ഫാർമസിസ്‌റ്റ് ട്രെയിനി: ഫാർമസി ബിരുദം അല്ലെങ്കിൽ പ്ലസ്‌ടു സയൻസ്, ഫാർമസിയിൽ ദ്വിവൽസര ഡിപ്ലോമ. ഇന്ത്യൻ/സ്‌റ്റേറ്റ് ഫാർമസി കൗൺസിൽ റജിസ്‌ട്രേഷൻ. ഒരു വർഷത്തെ യോഗ്യതാനന്തര പ്രവൃത്തിപരിചയം.

അറ്റൻഡന്റ് കം ടെക്‌നീഷ്യൻ, മൈനിങ് മേറ്റ്, ഫയർമാൻ കം ഫയർ എൻജിൻ ഡ്രൈവർ ട്രെയിനി ഒഴികെയുള്ള തസ്തികയിൽ യോഗ്യതാ പരീക്ഷയിൽ കുറഞ്ഞത് 50% മാർക്ക് നേടിയിരിക്കണം (പട്ടികവിഭാഗം, ഭിന്നശേഷിക്കാർക്ക് 40% മാർക്ക് മതി). ശാരീരിക യോഗ്യതകൾ സംബന്ധിച്ച വിവരങ്ങൾക്ക് വെബ്സൈറ്റ് കാണുക.

ശമ്പളം: എസ് –3: 16800- 24110 രൂപ

എസ് –1 : 15830– 22150 രൂപ

പ്രായം: 18-28 വയസ്. അർഹരായവർക്ക് ഉയർന്ന പ്രായപരിധിയിൽ ഇളവ് ലഭിക്കും.

അപേക്ഷാഫീസ്: 250 രൂപ. അറ്റൻഡന്റ് കം ടെക്‌നീഷ്യൻ, മൈനിങ് മേറ്റ്, ഫയർമാൻ കം ഫയർ എൻജിൻ ഡ്രൈവർ തസ്തികയിലേക്ക് 150 രൂപ. എസ്‌സി/എസ്ടി/ഭിന്നശേഷിക്കാർ/വിമുക്തഭടൻമാർ/ഡിപ്പാർട്ട്മെന്റൽ ഉദ്യോഗാർഥികൾ എന്നിവർക്കു ഫീസില്ല. നെറ്റ് ബാങ്കിങ്/ക്രെഡിറ്റ് കാർഡ്/ഡെബിറ്റ് കാർഡ് മുഖേന ഫീസ് അടയ്ക്കാം.

വിശദവിവരങ്ങൾക്ക്: www.sail.co.in