ബെന്നി അഗസ്റ്റിന്‍
മലയാള ചലച്ചിത്ര ഗാനശാഖയെ സമ്പന്നമാക്കിയ നിത്യഹരിത സൃഷ്ടികളെ പ്രേക്ഷകര്‍ക്ക് പരിചയപ്പെടുത്തുന്ന ‘ഓര്‍മ്മയില്‍ ഒരു ഗാന’ പരമ്പര അഞ്ചാമത്തെ എപ്പിസോഡിലേക്കു കടക്കുകയാണ്. ഈ എപ്പിസോഡില്‍ പരിപാടിയുടെ ക്രിയേറ്റിവ് ഡയറക്ടറായ വിശ്വലാല്‍ റ്റി. ആര്‍ ‘അനുരാഗ ഗാനം പോലെ’ എന്ന മനോഹര ഗാനവുമായി നിങ്ങളുടെ മുമ്പിലെത്തുന്നു. 1967ല്‍ റിലീസായ ‘ഉദ്യോഗസ്ഥ” എന്ന ചിത്രത്തിനു വേണ്ടി യൂസഫലി കേച്ചേരി എഴുതി എം. എസ്. ബാബുരാജ് ഈണം നല്‍കി ഭാവഗായകനായ പി. ജയചന്ദ്രന്‍ ആണ് ഈ ഗാനം ആലപിച്ചിരിക്കുന്നത്.
മലയാളികള്‍ എന്നും നെഞ്ചോട് ചേര്‍ത്തുവച്ചിട്ടുള്ള അനശ്വരങ്ങളായ ‘സുറുമയെഴുതിയ മിഴികളേ’, ‘പാവാടപ്രായത്തില്‍ നിന്നെ ഞാന്‍ കണ്ടപ്പോള്‍’, ‘ഇക്കരെയാണെന്റെ താമസം’, ‘കടലേ നീലക്കടലെ’ തുടങ്ങിയ ഗാനങ്ങള്‍ സാര്‍ത്ഥകമാക്കിയത് യൂസഫലി കേച്ചേരി-ബാബുരാജ് കൂട്ടുകെട്ടാണ്.
വയലാറിനും ഓ.എന്‍.വി ക്കും ശേഷം ഗാനരചന ദേശീയ പുരസ്‌ക്കാര നിറവിലേക്ക് ഉയര്‍ത്തപ്പെടുത്തുന്നത് യൂസഫലിയിലൂടെയാണ്. അഗാധ സംസ്‌കൃത പാണ്ഡിത്യം ആയിരുന്നു യൂസഫലിയെ തരളമധുരമായ ഗാനങ്ങള്‍ രചിക്കാന്‍ പ്രചോദനമാക്കി മാറ്റിയത്. ഏതാണ്ട് 140 ചിത്രങ്ങള്‍ക്കായി 660ല്‍ പരം ഗാനങ്ങളുടെ രചന നിര്‍വഹിച്ചിട്ടുണ്ട്.
ഈ ഗാനത്തോടൊപ്പം നൃത്തച്ചുവടുകള്‍ വെക്കുന്നത് കാര്‍ഡിഫിലെ നൃത്താദ്ധ്യാപികയായ കലാമണ്ഡലം ശില്‍പ്പാ ശശികുമാര്‍ ആണ്.
ക്രിയേറ്റീവ് ഡയറക്ടര്‍ : വിശ്വലാല്‍ രാമകൃഷ്ണന്‍, ആര്‍ട്, ക്യാമറ & എഡിറ്റിംഗ് : ജെയ്‌സണ്‍ ലോറന്‍സ്
Leave a Reply