ജോര്‍ജ് മാത്യു

മലങ്കര ഓര്‍ത്തഡോക്സ് സഭയിലെ യുകെ, യൂറോപ്പ്, ആഫ്രിക്ക ഭദ്രാസന യൂത്ത്, ഫാമിലി കോണ്‍ഫറന്‍സിന് ആഗസ്റ്റ് 23ന് (ബുധനാഴ്ച) ആരംഭിച്ച് 27ന് സമാപിക്കും. പ്രകൃതി ഭംഗി കൊണ്ട് അനുഗ്രഹീതമായ യോര്‍ക്ക് നീണ്ട 5 ദിവസം ആധ്യാത്മിക ചിന്തകളുടേയും ചര്‍ച്ചകളുടേയും വേദിയായി മാറും. 23-ന് മൂന്ന് മണിക്ക് യൂത്ത് കോണ്‍ഫറന്‍സിന്റെ (ഇമ്മാനുവല്‍ നഗര്‍) രജിസ്ട്രേഷന്‍ ആരംഭിക്കും. തുടര്‍ന്ന് 6-മണിക്ക് യൂത്ത് ക്യാമ്പിന്റെ ഔപചാരികമായ ഉദ്ഘാടനും ഭദ്രാസനാധിപന്‍ ഡോ. മാത്യൂസ് മാര്‍ തിമോത്തിയോസ് നിര്‍വ്വഹിക്കും.

ഭദ്രാസനത്തിലെ 100-ലധികം യവജനങ്ങള്‍ കോണ്‍ഫറന്‍സില്‍ പങ്കെടുക്കും. The Royal Highway’ ഞങ്ങള്‍ രാജപാതയില്‍ കൂടി തന്നെ നടക്കും (സംഖ്യാപുസ്തകം 20: 17) എന്നതാണ് കോണ്‍ഫറന്‍സിന്റെ ചിന്താവിഷയം. മ്യൂസിക് സെഷന്‍, വിഷയാവതരണം, ക്യാമ്പ് ഫയര്‍, ഗ്രൂപ്പ് ഡിബേറ്റുകള്‍, വ്യക്തിത്വ വികസന ക്ലാസുകള്‍, കായിക മത്സരങ്ങള്‍ എന്നിവ യൂത്ത് ക്യാമ്പിനോടനുബന്ധിച്ച് ക്രമീകരിച്ചിട്ടുണ്ട്. കുട്ടികള്‍ക്ക് വേണ്ടിയുള്ള കോണ്‍ഫറന്‍സ് (ഹോളി ഇന്നസെന്റ് നഗര്‍) ആഗസ്റ്റ് 26-27 തീയതികളില്‍ നടക്കും. ഫാമിലി കോണ്‍ഫറന്‍സിന് (മാര്‍ മക്കാറിയോസ് നഗര്‍) ഓഗസ്റ്റ് 25-ന് വെള്ളിയാഴ്ച തുടക്കമാകും.

ഉച്ചയ്ക്ക് 1 മണി മുതല്‍ 5 മണിവരെ രജിസ്ട്രേഷന്‍ നടക്കും. 6.30ന് സന്ധ്യാനമസ്‌കാരം. തുടര്‍ന്ന് 8 മണിക്ക് ഉദ്ഘാടന സമ്മേളനം ആരംഭിക്കും. എക്യൂമെനിക്കല്‍ പ്രസ്ഥാനത്തിന്റെ പ്രചാരകനും, വേദശാസ്ത്ര പണ്ഡിതനും ഡല്‍ഹി ഭദ്രാസനാധിപനുമായ ഡോ. യൂഹാനോന്‍ മാര്‍ ഡിമിത്രിയോസ് ഫാമിലി കോണ്‍ഫറന്‍സ് ഉദ്ഘാടനം ചെയ്യും. യുകെ, യൂറോപ്പ്, ആഫ്രിക്ക ഭദ്രാസനാധിപനും ചെങ്ങന്നൂര്‍ ഭദ്രാസന സഹായ മെത്രാപ്പൊലീത്തയുമായ ഡോ. മാത്യൂസ് മാര്‍ തിമോത്തിയോസ് അധ്യക്ഷത വഹിക്കും. തുടര്‍ന്ന് നടക്കുന്ന മാജിക് ഷോ ഈ വര്‍ഷത്തെ കോണ്‍ഫറന്‍സിന്റെ പ്രത്യേകതയാണ്.

വിഷയാവതരണം, ഗ്രൂപ്പ് ചര്‍ച്ചകള്‍ സ്വയം പരിചയപ്പെടുത്തല്‍, കലാസാംസ്‌കാരിക പരിപാടികള്‍ എന്നിവ കോണ്‍ഫറന്‍സിനെ ആകര്‍ഷകമാക്കുന്നു. 26-ന് വൈകിട്ട് 7 മണിക്ക് നടക്കുന്ന ‘കലാസന്ധ്യ’ ക്യാമ്പംഗങ്ങള്‍ക്ക് വേറിട്ട ഒരനുഭവമായിരിക്കും. ഓഗസ്റ്റ് 27ന് രാവിലെ 7.30ന് വി. കുര്‍ബാനയും തുടര്‍ന്ന് ഓര്‍ത്തഡോക്സ് വിശ്വാസം വിളിച്ചോതുന്ന റാലിയില്‍ ഭദ്രാസനത്തിലെ വൈദികരും വിശ്വാസികളും അണിചേരും. ഉച്ചയ്ക്ക് 2.30 മുതല്‍ 5.30 വരെ ഭദ്രാസനത്തിലെ ഇടവകകളിലെ അംഗങ്ങള്‍ക്ക് കലാപരിപാടികള്‍ അവതരിപ്പിക്കാനുള്ള അവസരം ഉണ്ടായിരിക്കും.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

വ്യക്തിത്വവികസന ക്ലാസുകള്‍ക്ക് ഡോ. യൂഹാനോന്‍മാര്‍ ഡിമിത്രിയോസ് നേതൃത്വം നല്‍കും. ആധുനിക കാലത്തെ ഓര്‍ത്തഡോക്സ് വിശ്വാസ ജീവിതം എന്ന വിഷയത്തെ ആസ്പദമാക്കി ഫാ. സുജിത് തോമസ് (നോര്‍ത്ത് ഈസ്റ്റ് അമേരിക്കന്‍ ഭദ്രാസനം) ഫാ. സഖറിയ നൈനാന്‍ (കോട്ടയം) എന്നിവര്‍ ക്ലാസുകള്‍ നയിക്കും.

ആധ്യാത്മിക ചിന്തകളുമായി സംവദിക്കാനുള്ള സുവര്‍ണാവസരമാണ് കോണ്‍ഫറന്‍സില്‍ പങ്കെടുക്കുന്നതിലൂടെ ലഭിക്കുന്നതെന്നും അതിനാല്‍ ഈ അവസരം എല്ലാ വിശ്വാസികളും പ്രയോജനപ്പെടുത്തണമെന്നും ഭാരവാഹികള്‍ അഭ്യര്‍ത്ഥിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക്
ഫാ. വര്‍ഗീസ് ജോണ്‍ (ജനറല്‍ കണ്‍വീനര്‍ : 07908064000

ഡോ. ദിലീപ് ജേക്കബ് (കണ്‍വീനര്‍ 07888319122
റോയിസി രാജു – 0730912197
മേരി വില്‍സണ്‍ – 07957479552

കോണ്‍ഫറന്‍സ് നടക്കുന്ന വേദിയുടെ വിലാസം

QUEEN ETHEEBURMA’S
THORPE UNDER WOOD
YORK
YO 269 SS