ന്യൂയോര്‍ക്ക്: ഒസാമ ബിന്‍ലാദനെ പാകിസ്താനിലെ ആബോട്ടാബാദില്‍ വച്ച് കൊലപ്പെടുത്തി, മൃതദേഹം കടലില്‍ സംസ്‌കരിച്ചു എന്നാണ് അമേരിയ്ക്ക ലോകത്തോട് പറഞ്ഞിട്ടുള്ളത്. എന്നാല്‍ അത് അംഗീകരിയ്ക്കാന്‍ അന്ന് തന്നെ പലരും തയ്യാറായിരുന്നില്ല. ഇപ്പോഴിതാ, വിശ്വസിയ്ക്കാവുന്ന ഒരാള്‍ തന്നെ അത്തരം ഒരു വെളിപ്പെടുത്തല്‍ നടത്തിയിരിയ്ക്കുന്നത്. അമേരിയ്ക്കന്‍ ചാര സംഘടനയായ സിഐഎയിലെ മുന്‍ ഉദ്യോഗസ്ഥനും വിക്കിലീക്‌സിന്റെ ഉപജ്ഞാതാവും ആയ എഡ്വേര്‍ഡ് സ്‌നോഡന്‍ ആണത്. അല്‍ ഖ്വായ്ദ നേതാവും കൊടും ഭീകരനും ആയ ബിന്‍ലാദനെ അമേരിയ്ക്ക വധിച്ചിട്ടില്ല. മറിച്ച് അമേരിയ്ക്കന്‍ സംരക്ഷണത്തില്‍ സുഖവാസം നയിക്കുകയാണ് ലാദന്‍ എന്നാണ് വെളിപ്പെടുത്തല്‍.
സെപ്തംബര്‍ 11 ഭീകരാക്രമണത്തിന് നേതൃത്വം നല്‍കിയ അല്‍ഖ്വായ്ദ നേതാവാണ് ബിന്‍ ലാദാൻ. ലാദനെ പിടികൂടാനായിരുന്നു അമേരിയ്ക്കയുടെ അഫ്ഗാന്‍ യുദ്ധം. 2011 മെയ് 2 ന് പാകിസ്താനിലെ അബോട്ടാബാദിലെ വീട്ടില്‍വച്ച് അമേരിയ്ക്കന്‍ സീല്‍ യോദ്ധാക്കള്‍ രഹസ്യ ഓപ്പറേഷനിലൂടെ ലാദനെ കൊലപ്പെടുത്തി എന്നും മൃതദേഹം കടലില്‍ സംസ്‌കരിച്ചു എന്നുമാണ് ലോകത്തിന് മുന്നിലുള്ള വിവരം.
ബിന്‍ലാദനെ അമേരിയ്ക്ക വധിച്ചിട്ടില്ലെന്നാണ് ഇപ്പോള്‍ എഡ്വാര്‍ഡ് സ്‌നോഡന്‍ വെളിപ്പെടുത്തുന്നത്. മോസ്‌കോ ട്രിബ്യൂണിന് നല്‍കിയ അഭിമുഖത്തിലാണ് ഇക്കാര്യം പറഞ്ഞിരിയ്ക്കുന്നത്. സിഐഎ ശമ്പളത്തില്‍ ലാദിന്‍ സുഖ ജീവിതം നയിക്കുന്നു എന്നാണ് സ്‌നോഡന്‍ പറയുന്നത്. ബഹാമാസ് ദ്വീപിലാണത്രെ താമസം. സിഐഎ ലാദന് പ്രതിമാസം ഒരു ലക്ഷം ഡോളര്‍ ആണത്രെ ശമ്പളമായി നല്‍കുന്നത്. ഏതാണ്ട് 66.5 ലക്ഷം രൂപ. ലാദന്റെ നസ്സാവു ബാങ്ക് അക്കൗണ്ടിലേയ്ക്കാണ് ഈ തുക നല്‍കുന്നത്.
അഞ്ച് ഭാര്യമാര്‍ക്കും കുട്ടികള്‍ക്കും ഒപ്പം ബഹാമാസ് ദ്വീപസമൂഹത്തിലെ അജ്ഞാതമായ സ്ഥലത്ത് ലാദന്‍ സുഖമായി ജീവിയ്ക്കുന്നു എന്നാണ് സ്‌നോഡന്‍ പറയുന്നത്. ഇതിന് തെളിവും ഉണ്ടത്രെ.
ഇതെല്ലാം രണ്ട് വര്‍ഷം മുമ്പുള്ള കാര്യമാണ്. ഇപ്പോള്‍ ലാദന്‍ എവിടെയുണ്ടെന്ന് സ്‌നോഡന് അറിയില്ല. എന്നാല്‍ 2013 ല്‍ ലാദന്‍ ബഹാമാസില്‍ ഉണ്ടായിരുന്നു.
സിഐഎയുടെ ഏറ്റവും മികച്ച പ്രവര്‍ത്തകരില്‍ ഒരാളായിരുന്നു ലാദന്‍ ന്നൊണ് പറയുന്നത്. അതുകൊണ്ട് തന്നെ ലാദനെ വധിച്ചു എന്നറിഞ്ഞാല്‍ സിഐഎയ്ക്ക് വേണ്ടി പ്രവര്‍ത്തിയ്ക്കുന്ന മറ്റുള്ളവര്‍ എങ്ങനെ പ്രതികരിയ്ക്കും എന്ന് അമേരിയ്ക്കയ്ക്ക് നന്നായി അറിയാം. അങ്ങനെ ലാദനെ കൊല്ലാന്‍ വിടുമോ എന്നാണ് ചോദ്യം.
വ്യാജമരണം ലാദനെ കൊന്നു എന്നത് സിഐഎ ചമച്ച ഒരു വ്യാജ വാര്‍ത്തയാണ്. പാകിസ്താന്‍ രഹസ്യാന്വേഷണ ഏജന്‍സിയും ഇതിന് കൂട്ടുനിന്നുവെന്ന് സ്‌നോഡന്‍ പറയുന്നു.