ന്യൂസ് ഡെസ്ക്, മലയാളം യുകെ

യുകെ മലയാളികൾ എവിടെ ചെന്നാലും നാടിൻറെ ഓർമ്മകൾ പേറുന്നവരാണ്. കുരുത്തോലകൾ വീശി ഓശാന പാടി വിശുദ്ധവാരാചാരണത്തിന്റെ തുടക്കമായ ഓശാന ഞായർ അതിഗംഭീരമായാണ് യു കെ മലയാളികൾ കൊണ്ടാടിയത്. യുകെയിലെ വിവിധ ക്രിസ്ത്യൻ ദേവാലയങ്ങളിൽ അതിഭക്തിപൂർവ്വം കുരുത്തോല നൽകി ഓശാന ഞായർ കൊണ്ടാടി. വിശ്വാസി സമൂഹം കേരളത്തിലെ പോലെ തന്നെ കുരുത്തോല പ്രദക്ഷിണവും പ്രാർത്ഥനകളും നടത്തി.

ഗ്രേറ്റ് ബ്രിട്ടൻ രൂപതയുടെ കീഴിലുള്ള ലീഡ്സ് സെന്റ് മേരീസ് ആൻ്റ് സെന്റ് വിൽഫ്രഡ് ചർച്ച് വളരെ വിപുലമായ രീതിയിലാണ് ഓശാന തിരുനാൾ കൊണ്ടാടിയത്. ബ്രിട്ടനിലെ സീറോ മലബാർ സഭയുടെ ചരിത്രത്തിൽ ആദ്യമായി ലീഡ്സിലാണ് ഒരു ചാപ്ലിൻസി ആദ്യമായി ദേവാലയം വാങ്ങുന്നത്. ഇവിടെ ഇടവക വികാരി ഫാ ജോസ് അന്ത്യാംകുളത്തിന്റെ നേതൃത്വത്തിലാണ് ഓശാന ഞായറാഴ്ചയുടെ പ്രാർത്ഥനാ ശുശ്രൂഷകൾ നടന്നത്.  ബർമിങ്ഹാം സെൻ്റ് ബെനഡിക് മിഷനിൽ വികാരി ഫാ . ടെറിൻ മുല്ലക്കര നേതൃത്വത്തിൽ വിശുദ്ധ വരാഘോഷങ്ങൾക്ക് തടക്കം കുറിച്ചു .

യുകെയിലെ വിവിധ ഇന്ത്യൻ ഓർത്തഡോക്സ് ദേവാലയങ്ങളിൽ ഓശാന ഞായറാഴ്ച ഭക്തിപൂർവ്വം കൊണ്ടാടി. ലിവർപൂളിൽ സെന്റ് തോമസ് ഇന്ത്യൻ ഓർത്തഡോക്സ് ചർച്ചിലെ ഇടവക സമൂഹം വികാരി ഫാ. ഹാപ്പി ജേക്കബ്ബന്റെ നേതൃത്വത്തിൽ വിശുദ്ധ വരാഘോഷങ്ങൾക്ക് തുടക്കം കുറിച്ചു . ഇടവകയിലെ ആബാലവൃത്തം ജനങ്ങളും ഭക്തിപൂർവ്വം കുരുത്തോല മേടിക്കാൻ പള്ളിയിൽ എത്തിയിരുന്നു.

 

ഓശാന ഞായറാഴ്ച തുടക്കമിട്ട ഭക്തിപൂർവ്വമായ ചടങ്ങുകൾ ഉയർപ്പ് തിരുനാൾ വരെ നീണ്ടുനിൽക്കും. കേരളത്തിന് സമാനമായ രീതിയിൽ പെസഹ അപ്പം മുറിക്കലും കുരിശിന്റെ വഴിയും മലയാളികളുള്ള പള്ളികളിൽ എല്ലാ വർഷത്തെയും പോലെ ആചരിക്കപ്പെടും. വരുന്ന തലമുറയ്ക്ക് വിശ്വാസത്തിൻറെ നേർവഴികൾ പകർന്നു കൊടുക്കുന്നതിനും അവരെ കേരള ക്രിസ്തീയ പാരമ്പര്യത്തിൽ ചേർത്തു നിർത്തുന്നതിനും ചടങ്ങുകൾക്ക് സുപ്രധാന സ്ഥാനമുണ്ട്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

 

യുകെ മലയാളികളിൽ ഭൂരിഭാഗം പേരും ആരോഗ്യ മേഖലയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നവരാണ്. അതുകൊണ്ടു തന്നെ പലർക്കും വിശുദ്ധ വാര ചടങ്ങുകളിൽ പങ്കെടുക്കാൻ അവധി ലഭിക്കുമോ എന്ന പ്രശ്നം അലട്ടുന്നുണ്ട്. എന്നിരുന്നാലും എങ്ങനെയെങ്കിലും കുടുംബത്തിൽ സാധിക്കുന്നവരെല്ലാം പള്ളികളിലും വിശുദ്ധവാര ചടങ്ങുകളിലും പങ്കെടുക്കണമെന്ന് നിർബന്ധ ബുദ്ധി കാണിക്കുന്നവരാണ് യുകെയിലെ ക്രിസ്ത്യൻ സഭാ സമൂഹത്തിൽ പെട്ട മലയാളികൾ.

ബെഡ്ഫോർഡ് സെയിന്റ് അൽഫോൻസാ മിഷൻ ഓശാന തിരുനാൾ ആഘോഷവും കുരുത്തോല പ്രദക്ഷിണവും ഓശാന ഞായർ വൈകുന്നേരം 5 മണിക്ക് ആരംഭിച്ച ആഘോഷമായ സമൂഹ ബലിയോടെ നടന്നു. തിരുക്കർമ്മങ്ങൾക്ക് മിഷൻ അസ്സിസ്റ്റന്റ് ഡയറക്ടർ ഫാ. ജോബിൻ കോശക്കൽ V C നേതൃത്വം വഹിച്ചു.