യുദ്ധഭൂമിയായ അഫ്​ഗാനിസ്​താനിലെ കാബൂളിലുള്ള ഇന്ത്യൻ എംബസിയിൽ കുടുങ്ങിക്കിടക്കുന്നത്​ 200ലേറെ ഇന്ത്യക്കാർ. വി​േ​ദശകാര്യ മന്ത്രാലയത്തിലെ ജീവനക്കാരും പാരാമിലിട്ടറി സൈനികരും ഇതിൽ ഉൾപ്പെടുമെന്ന്​ ഉന്നത വൃത്തങ്ങളെ ഉദ്ദരിച്ച്​ എൻഡിടിവി റിപ്പോർട്ട്​ ചെയ്​തു. ഇവരെ കൊണ്ടുവരാൻ ഇന്ത്യയിൽ നിന്നയച്ച വിമാനം കാബൂൾ വിമാനത്താവളത്തിൽ എത്തിയിട്ടുണ്ട്​.

തിങ്കളാഴ്ച വൈകീട്ട്​ അഞ്ച്​ മണിയോടെയാണ്​ പ്രത്യേക വിമാനം കാബൂളിൽ ലാൻഡ്​ ചെയ്​തത്​. എന്നാൽ വിമാനം എപ്പോൾ മടങ്ങുമെന്നതിനെ സംബന്ധിച്ച്​ വ്യക്​തതയില്ല.

എയർഫോഴ്​സിന്‍റെ സി–17 ഗ്ലോബ്​മാസ്റ്റർ വിമാനമാണ്​ കാബൂളിൽ ലാൻഡ്​ ചെയ്​തത്​. താജിക്കിസ്​താനിലാണ്​ വിമാനം ആദ്യമെത്തിയത്​. കാബൂൾ വിമാനത്താവളത്തിലെ പ്രശ്​നങ്ങളെ തുടർന്നാണ്​ വിമാനം താജിക്കിസ്​താനിൽ ലാൻഡ്​ ചെയ്​തത്​. പിന്നീടാണ്​ വിമാനം കാബൂളിലേക്ക്​ പറന്നത്​.

പക്ഷേ, സംഘർഷഭരിതമായ കാബൂൾ വിമാനത്താവളത്തിലേക്ക്​ ഇന്ത്യൻ എംബസിയിൽ നിന്ന്​ ഇവരെ എങ്ങിനെ സുരക്ഷിതമായി എത്തിക്കുമെന്ന ആശങ്കയിലാണ്​ വിദേശകാര്യ മന്ത്രാലയം.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

അഫ്​ഗാൻ ഭരണം പിടിച്ചെടുത്ത താലിബാൻ കാബൂളിൽ കർഫ്യൂ പ്രഖ്യാപിച്ചിരിക്കുകയാണ്​. കുടുങ്ങിക്കിടക്കുന്നവരിൽ 100ഓളം പേർ എംബസിയുടെ സുരക്ഷക്കായി നിയോഗിക്കപ്പെട്ട ഇന്തോ-ടിബറ്റൻ ബോർഡർ പൊലീസിലെ (ഐ.ടി.ബി.പി) സൈനികരാണ്​. അഫ്​ഗാനിൽ നിന്ന്​ രക്ഷപ്പെടാൻ ആയിരങ്ങൾ കുതിച്ചെത്തിയതോടെ കാബൂൾ വിമാനത്താവളവും വ്യോമപാതയും അടച്ചിട്ടിരിക്കുകയാണ്​. ഈ സാഹചര്യത്തിൽ ഇന്ത്യക്കാരെ മടക്കി കൊണ്ടുവരുന്നത്​ സംബന്ധിച്ച്​ കാബിനറ്റ്​ സെക്രട്ടറിയും വിദേശകാര്യ മന്ത്രാലയം ഉദ്യോഗസ്​ഥരുമായി ചർച്ച തുടരുകയാണ്​.

അടിയന്തരഘട്ടത്തില്‍ വിമാനങ്ങള്‍ അയച്ച് ഉദ്യോഗസ്ഥരെയും പൗരന്മാരെയും ഒഴിപ്പിക്കാനുള്ള പദ്ധതി കേന്ദ്രം തയാറാക്കിയിട്ടുണ്ട്. എന്നാൽ, അത്​ വിജയകരമായി നടപ്പാക്കുന്നത്​ ദുഷ്​കരമായ സാഹചര്യമാണ്​ നിലവിൽ. ഇത്​ മറികടക്കാനുള്ള ശ്രമങ്ങൾ​ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലിന്‍റെ നേതൃത്വത്തില്‍ വിലയിരുത്തി വരികയാണ്​. നിരവധി അഫ്ഗാന്‍ പൗരന്മാരും ഇന്ത്യയിലേക്ക് വരാന്‍ അപേക്ഷ നല്‍കിയിട്ടുണ്ട്. ഇതുസംബന്ധിച്ച കാര്യങ്ങളും ചർച്ചയിലാണ്​. താലിബാൻ കാബൂളിലേക്ക്​ നീങ്ങിയപ്പോൾ തന്നെ സ്​ഥിതിഗതികൾ വഷളാകാൻ കാത്തുനിൽക്കാതെ അവിടെയുള്ള ഇന്ത്യൻ ഉദ്യോഗസ്​ഥരെയും പൗരന്മാരെയും ഒഴിപ്പിക്കാൻ നടപടിയെടുക്കാഞ്ഞത്​ എന്തുകൊണ്ടാണെന്ന ചോദ്യം വിവിധ ഭാഗങ്ങളിൽ നിന്ന്​ ഉയരുന്നുണ്ട്​.

അഫ്​ഗാനിൽ കുടുങ്ങിയ സിഖുകാർ ഉൾപ്പെടെയുള്ള 200 പേരെ തിരികെയെത്തിക്കാൻ കേന്ദ്രസർക്കാർ നടപടി സ്വീകരിക്കണമെന്ന്​ പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിങ് ആവശ്യപ്പെട്ടിരുന്നു. അഫ്ഗാനിലെ ഗുരുദ്വാര സന്ദർശിക്കാൻ പോയവരാണ്​ അവിടെ കുടുങ്ങിയിരിക്കുന്നത്​. അഫ്ഗാനില്‍ കുടുങ്ങിയ പൗരന്മാരെ സുരക്ഷിതമായി തിരിച്ചെത്തിക്കാന്‍ എല്ലാ സഹായങ്ങള്‍ക്കും പഞ്ചാബ് സര്‍ക്കാര്‍ സന്നദ്ധമാണെന്നും അമരീന്ദര്‍ സിങ് പറഞ്ഞിരുന്നു.

അഫ്​ഗാനിൽ കുടുങ്ങിയ സിഖുകാർ ഉൾപ്പെടെയുള്ള 200 പേരെ തിരികെയെത്തിക്കാൻ കേന്ദ്രസർക്കാർ നടപടി സ്വീകരിക്കണമെന്ന്​ പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിങ് ആവശ്യപ്പെട്ടിരുന്നു. അഫ്ഗാനിലെ ഗുരുദ്വാര സന്ദർശിക്കാൻ പോയവരാണ്​ അവിടെ കുടുങ്ങിയിരിക്കുന്നത്​. അഫ്ഗാനില്‍ കുടുങ്ങിയ പൗരന്മാരെ സുരക്ഷിതമായി തിരിച്ചെത്തിക്കാന്‍ എല്ലാ സഹായങ്ങള്‍ക്കും പഞ്ചാബ് സര്‍ക്കാര്‍ സന്നദ്ധമാണെന്നും അമരീന്ദര്‍ സിങ് പറഞ്ഞിരുന്നു.