അമൃത്‌സര്‍: പ്രായം വെറും എട്ടു മാസം മാത്രമേ ആയിട്ടുള്ളൂ പക്ഷെ, പത്ത് വയസ്സുകാരിയുടെ ഭക്ഷണക്രമമാണ് അമൃത്‌സര്‍കാരി ചാഹത് കുമാറിന്റേത്. നാലാം മാസം മുതല്‍ തുടങ്ങിയതാണ് അനിയന്ത്രിതമായി ഭാരം വര്‍ധിക്കുന്ന പ്രവണത. അമിതഭാരം കൊണ്ടുള്ള ശ്വാസതടസ്സം മൂലം ഉറങ്ങാനാവാതെ ഉഴലുന്ന കുഞ്ഞിനെ നോക്കി സങ്കടക്കടലില്‍ കഴിയുകയാണ് പഞ്ചാബിലെ ഒരു കുടുംബം.
എട്ടു മാസം പ്രായമുള്ള കുഞ്ഞുങ്ങള്‍ക്ക് ആറു മുതല്‍ ഒമ്പതു കിലോ വരെയാണ് ഭാരം ഉണ്ടാവാറ്. എന്നാല്‍ ചാഹത്തിന് അനുവദനീയമായതിലും ഇരട്ടിയിലേറെ ഭാരമുണ്ട്. രോഗകാരണം തിരിച്ചറിയാന്‍ ഡോക്ടര്‍മാര്‍ക്ക് കഴിയാതെ പോകുന്നത് ചികിത്സ വൈകിപ്പിക്കുന്നു. രക്തപരിശോധനയിലൂടെ മാത്രമേ ഏതെങ്കിലും തരത്തിലുള്ള നിഗമനങ്ങളില്‍ എത്താനാവൂ. എന്നാല്‍ തൊലിയുടെ കട്ടി വളരെ കൂടുതലായതിനാല്‍ രക്തത്തിന്റെ സാമ്പിളെടുക്കാന്‍ കഴിയുന്നില്ല.
സാധാരണ കുട്ടികളേക്കാള്‍ കൂടുതല്‍ ഭക്ഷണവും പാലും കഴിക്കുന്നതിനാല്‍ കുഞ്ഞിന്റെ ഭാരം ദിനംപ്രതി കൂടിവരികയാണെന്ന് അച്ഛന്‍ സൂരജ് കുമാറും അമ്മ രേണുവും പറയുന്നു. ഇത്രയേറെ ഭാരമുള്ള കൊച്ചു കുഞ്ഞിന്റെ കേസ് തന്റെ ഭിഷഗ്വരജീവിതത്തിലെ ആദ്യ അനുഭവമാണെന്ന് ഡോ. വാസുദേവ ശര്‍മ്മ ബാര്‍ക്രോഫ്റ്റ് ടിവിയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ പറയുന്നത്.
Leave a Reply