അയണ്‍ മാന്‍ എന്ന ചിത്രത്തിലെ ടോണി സ്റ്റാര്‍ക്ക് എന്ന കഥാപാത്രത്തിനെ ഓര്‍മ്മയില്ലേ? അവഞ്ചേഴ്‌സ് സീരീസിലും പ്രഥാന കഥാപാത്രങ്ങളിലൊന്നായ സ്റ്റാര്‍ക്കിന്റെ ജീവനും അയണ്‍ മാന്‍ വാര്‍ഡ്‌റോബിനുള്ള ഊര്‍ജ്ജവും ലഭിക്കുന്നത് സ്റ്റാര്‍ക്കിന്റെ നെഞ്ചില്‍ ഘടിപ്പിച്ചിരിക്കുന്ന ആര്‍ക്ക് റിയാക്ടറില്‍ നിന്നാണ്. ഏതാണ്ട് അതേ മാതൃകയില്‍ ഒരു ചെറിയ റിയാക്ടര്‍ ശാസ്ത്രജ്ഞന്‍മാര്‍ വികസിപ്പിച്ചെടുത്തിരിക്കുന്നു എന്നതാണ് പുതിയ വാര്‍ത്ത. ഹൃദ്രോഗികളില്‍ ഉപയോഗിക്കുന്ന പേസ്‌മേക്കറുകളില്‍ ഉപയോഗിക്കാനാകുന്ന ഒരു ആണവ ബാറ്ററിയുടെ പ്രോട്ടോടൈപ്പാണ് വികസിപ്പിച്ചിരിക്കുന്നത്. ഈ ബാറ്ററിക്ക് 50 വര്‍ഷം വരെയാണ് ആയുസ്. അതായത്, ഇടക്കിടക്ക് പേസ്‌മേക്കര്‍ ബാറ്ററികള്‍ മാറ്റേണ്ടി വരില്ല എന്നര്‍ത്ഥം.
റഷ്യന്‍ ശാസ്ത്രജ്ഞന്‍മാരാണ് ഈ കണ്ടുപിടിത്തത്തിന് പിന്നില്‍. ഡയമണ്ട് ഉപയോഗിച്ച് നിര്‍മിച്ച സെമി കണ്ടക്ടറും റേഡിയോആക്ടീവ് വസ്തുവുമാണ് ഇതിന്റെ പ്രധാന ഭാഗങ്ങള്‍. ബീറ്റാ കണങ്ങള്‍ അഥവാ ഇലക്ട്രോണുകളാണ് ഈ റിയാക്ടറില്‍ പുറത്തുവരുന്നത്. നിക്കല്‍ ഫോയില്‍ പാളികളിലേക്ക് ഇവ പതിക്കുമ്പോള്‍ വൈദ്യുതി ഉദ്പാദിപ്പിക്കപ്പെടുന്നു. എന്നാല്‍ ബീറ്റ റേഡിയേഷന്‍ പേസ്‌മേക്കറുകള്‍ക്കോ ശരീരത്തിനോ ഹാനികരമാകുന്നുമില്ലെന്ന് ശാസ്ത്രജ്ഞന്‍മാര്‍ പറയുന്നു. ഒരു ഗ്രാം റേഡിയോആക്ടീവ് ഇന്ധനത്തിന് 3300 മില്ലി വാട്ട് അവര്‍ പവര്‍ ഉദ്പാദിപ്പിക്കാനുള്ള ശേഷിയുണ്ട്. ഇത് മാര്‍ക്കറ്റില്‍ ലഭിക്കുന്ന കെമിക്കല്‍ സെല്‍ ബാറ്ററികളേക്കാള്‍ 10 മടങ്ങ് ശക്തമാണ്.
പേസ്‌മേക്കറുകള്‍ക്ക് സാധാരണഗതിയില്‍ 10 മൈക്രോവാട്ട്‌സ് പവര്‍ ആണ് ആവശ്യമായി വരിക. അതുകൊണ്ടുതന്നെ പേസ്‌മേക്കറുകളില്‍ ഈ ബാറ്ററി ഉപയോഗിക്കാനാകും. നാസ പോലെയുള്ള ബഹിരാകാശ ഏജന്‍സികള്‍ക്കും വലിപ്പം കുറഞ്ഞ ഈ ന്യൂക്ലിയര്‍ ബാറ്ററികള്‍ പ്രയോജനപ്രദമാകും. വൈദ്യശാസ്ത്ര രംഗത്തും ബഹിരാകാശ ശാസ്ത്ര മേഖലയിലും ഈ ബാറ്ററികള്‍ വിപ്ലവം സൃഷ്ടിക്കുമെന്ന് ബാറ്ററിയുടെ കണ്ടുപിടിത്തത്തിനു പിന്നിലുള്ള മോസ്‌കോയിലെ ടെക്‌നോളജിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ സൂപ്പര്‍ഹാര്‍ഡ് ആന്‍ഡ് നോവല്‍ കാര്‍ബണ്‍ മെറ്റീരിയല്‍സ് ഡയറക്ടര്‍ പ്രൊഫ. വ്‌ളാഡിമിര്‍ ബ്ലാങ്ക് പറഞ്ഞു.
Leave a Reply