പാലത്തായിയിൽ നാലാം ക്ലാസുകാരിയെ പീഡിപ്പിച്ച കേസിൽ അറസ്റ്റിലായ അധ്യാപകനായ ബിജെപി നേതാവ് പത്മരാജൻ കൂടുതൽ കുട്ടികളെ ഉപദ്രവിച്ചതായി വെളിപ്പെടുത്തൽ. പീഡനത്തിനിരയായ പെൺകുട്ടിയുടെ സഹപാഠിയാണ് ഞെട്ടിപ്പിക്കുന്ന വിവരം വെളിപ്പെടുത്തിയത്.

‘നിരന്തരം ശുചിമുറിയിൽ കൊണ്ടുപോയി പപ്പൻമാഷ് ഓളെ ഉപദ്രവിച്ചു. ഒരു ദിവസം കരഞ്ഞുകൊണ്ടാണ് വന്നത്. മറ്റു കുട്ടികളോടും മോശമായി മാഷ് പെരുമാറാറുണ്ട്. മാഷെ പേടിച്ചാ ഓള് സ്‌കൂളിൽ വരാതിരുന്നത്. പുറത്തു പറഞ്ഞാൽ ഉമ്മയുടെയും ജീവൻ അപകടത്തിലാകുമെന്ന് ഭയന്നിരുന്നു. ഓള് വല്ലാത്ത പേടിയിലായിരുന്നു. എൽഎസ്എസ് ക്ലാസെന്ന് പറഞ്ഞ് അവധിദിവസം സ്‌കൂളിലേക്ക് വിളിപ്പിച്ചു. ഓളാകെ പേടിച്ചുപോയി”- സഹപാഠിയായ പെൺകുട്ടി പറഞ്ഞു. പരാതിയിലും മജിസ്‌ട്രേട്ടുമുമ്പാകെ നൽകിയ രഹസ്യമൊഴിയിലും ഈ സംഭവമെല്ലാം പീഡനത്തിനിരയായ പെൺകുട്ടിയും തുറന്നുപറഞ്ഞിട്ടുണ്ട്

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

പാനൂർ പൊലീസിനെ വെട്ടിച്ച് പ്രതി ഒളിച്ചുകഴിഞ്ഞത് ആർഎസ്എസ്സുകാരനായ പൊയിലൂർ വിളക്കോട്ടൂരിലെ കുനിയിൽ രാജീവന്റെ വീട്ടിൽ. സിപിഐ എം കണ്ണൂർ ജില്ലാ സെക്രട്ടറിയറ്റംഗം പി ഹരീന്ദ്രൻ വധശ്രമം, വിളക്കോട്ടൂരിലെ സിപിഐ എം പ്രവർത്തകൻ ജ്യോതിരാജ് വധം ഉൾപ്പെടെ നിരവധി കേസുകളിൽ പ്രതിയാണ് രാജീവൻ.

വിളക്കോട്ടൂരിൽ കൂടുതൽ പൊലീസിനെ കണ്ടതോടെ ബുധനാഴ്ച രാവിലെ ബന്ധുവായ ബിജെപി പ്രവർത്തകൻ പൊയിലൂർ തട്ടിൽപീടികയിലെ മത്തത്ത് നാണുവിന്റെ വീട്ടിലേക്ക് മാറ്റി. അവിടെവച്ചാണ് പ്രതിയെ പിടിച്ചത്. രാജീവന്റെ വീട്ടിലാണ് പൊലീസ് ആദ്യമെത്തിയത്. യുവമോർച്ച ജില്ലാ വൈസ് പ്രസിഡന്റ് മനോജിനെ കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്തപ്പോഴാണ് പുതിയ ഒളിയിടത്തെക്കുറിച്ചുള്ള വിവരം ലഭിച്ചത്.