രാഹുൽ ഗാന്ധി വയനാട്ടിൽ മത്സരിക്കുമെന്ന അറിഞ്ഞതോടെ പാക്കിസ്ഥാൻ പതാകയേന്തി ചിലർ ആഘോഷിക്കുകയാണെന്ന് ബിജെപി നേതാവ് പ്രേരണ കുമാരി. മുസ്ലിം ലീഗിന്റെ പച്ച കൊടിയെയാണ് അവർ പാക് പതാകയാക്കി ട്വിറ്ററിൽ അവതരിപ്പിച്ചത്. സുപ്രീം കോടതിയിലെ ബി.ജെ.പി ലീഗല്‍ സെല്‍ സെക്രട്ടറിയും പൂര്‍വാഞ്ചല്‍ മോര്‍ച്ച ദില്ലി സംസ്ഥാന സെക്രട്ടറിയുമായ പ്രേരണകുമാരി ശബരിമല യുവതീ പ്രവേശനത്തിന് വേണ്ടി സുപ്രീംകോടതിയില്‍ പൊതുതാത്പര്യ ഹർജിയും നൽകിയിരുന്നു.

ഞെട്ടിക്കുന്നു എന്ന വാചകത്തോടെയാണ് പ്രേരണകുമാരിയുടെ ട്വീറ്റ് ആരംഭിക്കുന്നത്. വയനാട്ടിലെ രാഹുലിന്റെ സ്ഥാനാര്‍ഥിത്വം പാകിസ്താന്‍ പതാകയേന്തി ചിലര്‍ ആഘോഷിക്കുകയാണ്. ഇതില്‍ നിന്നു തന്നെ എന്തുകൊണ്ടാണ് കോണ്‍ഗ്രസ്സ് ഈ മണ്ഡലം തെരഞ്ഞെടുത്തതെന്തെന്ന കാര്യം മനസ്സിലാകുമെന്നും പ്രേരണ കുമാരി ട്വിറ്ററിൽ കുറിച്ചു.

വയനാട്ടിൽ രാഹുൽ മത്സരിക്കാൻ എത്തുന്നു എന്നുള്ള ചാനൽ വാർത്തയുടെ വീഡിയോയ്ക്കൊപ്പമാണ് പ്രേരണ കുമാരിയുടെ കുറിപ്പ്. പ്രധാനമന്ത്രി നരേന്ദ്ര മോദി അടക്കമുള്ളവരെ ട്വീറ്റിൽ ടാഗ് ചെയ്യുകയും ചെയ്തിട്ടുണ്ട്.

 

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ