ഇന്ത്യയിൽ മാത്രമല്ല, ലോകമെങ്ങും ആരാധകരുള്ള ടെന്നീസ് താരമാണ് സാനിയ മിർസ. ടെന്നീസിൽ ഡബിൾസിൽ ലോക ഒന്നാം നമ്പർ വനിതാ താരമായിരുന്നു അവർ. ആറു തവണ ഗ്രാൻസ്ലാം കിരീടം നേടുകയും ചെയ്തിട്ടുണ്ട്. പാക് ക്രിക്കറ്റർ ഷോയ്ബ് മാലിക്കിനെയാണ് സാനിയ മിർസ വിവാഹം കഴിച്ചത്. ഇവർക്ക് ഒരു മകനുമുണ്ട്. ഇപ്പോഴിതാ, സാനിയയും ഷോയ്ബും വിവാഹബന്ധം വേർപെടുത്താൻ തയ്യാറെടുക്കുന്നതായാണ് ചില പാക് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. എന്നാൽ ഇക്കാര്യത്തിൽ ഔദ്യോഗികമായി പ്രതികരിക്കാൻ സാനിയയോ ഷോയ്ബോ തയ്യാറായിട്ടില്ല.

വിവാഹ മോചനം സംബന്ധിച്ച വാർത്തകൾ പ്രചരിക്കാൻ തുടങ്ങിയിട്ട് കുറച്ചു ദിവസങ്ങളായി. അടുത്തിടെ സാനിയ ഇൻസ്റ്റാഗ്രാം സ്റ്റോറിയായി ഇട്ട ഒരു പോസ്റ്റ് വേർപിരിയുന്നുവെന്ന അഭ്യൂഹങ്ങൾക്ക് ഊർജമേകുകയും ചെയ്തിട്ടുണ്ട്. “ഹൃദയം തകർന്നവർ എവിടെ പോകാനാണ്, അല്ലാഹുവിൽ അഭയം തേടുകയാണ് ഇനിയുള്ള വഴി”- എന്നാണ് സാനിയ ഇൻസ്റ്റയിൽ കുറിച്ചത്. ഈ വരികൾക്കിടയിൽ, അവരുടെ വ്യക്തിബന്ധത്തിലെ താളപ്പിഴകളാകാമാമെന്നാണ് സൂചന.

2010 ഏപ്രിലിലാണ് സാനിയ മിർസയും ഷൊയ്ബ് മാലിക്കും വിവാഹിതരായത്. അന്ന് ഇവരുടെ വിവാഹ വാർത്ത രാജ്യന്തര ശ്രദ്ധ നേടിയിരുന്നു. അയൽക്കാരെങ്കിലും ചിരവൈരികളായി തുടരുന്ന രണ്ട് രാജ്യങ്ങളിൽനിന്നുള്ളരാണ് സാനിയയും ഷൊയ്ബ് എന്നത് തന്നെയായിരുന്നു ഈ വാർത്തകൾ ശ്രദ്ധ നേടാൻ കാരണം.

വിവാഹിതരാകുമെന്ന പ്രഖ്യാപനം നടത്തിയതിന് പിന്നാലെ സാനിയയും ഷോയ്ബും വലിയ തോതിലുള്ള വിമർശനങ്ങളാണ് ഇന്ത്യയിൽനിന്നും പാകിസ്ഥാനിൽനിന്നും നേരിട്ടത്. എന്നാൽ 12 വർഷത്തോളം സന്തോഷപ്രദമായ ദാമ്പത്യ ജീവിതം നയിച്ചുകൊണ്ടാണ് സാനിയയും ഷോയിബും ഈ വിമർശനങ്ങൾക്ക് മറുപടി നൽകിയത്. ഇപ്പോഴിതാ, ഇരുവരുടെയും വിവാഹമോചനം സംബന്ധിച്ച വാർത്തകൾ പാക് മാധ്യമങ്ങളിൽ പ്രത്യക്ഷപ്പെട്ടു തുടങ്ങിയിരിക്കുന്നു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

അടുത്തിടെ ദുബായിൽ വെച്ച് മകൻ ഇസ്ഹാൻ മിർസ മാലിക്കിന്‍റെ ജന്മദിനാഘോഷം ആഘോഷപൂർവ്വം കൊണ്ടാടിയതിന്‍റെ ചിത്രങ്ങൾ ഷോയ്ബ് മാലിക് ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചിരുന്നു. എന്നാൽ മകന്‍റെ നാലാം ജന്മദിനം ആഘോഷിച്ചതിന്‌റെ ചിത്രം സാനിയ പങ്കുവെച്ചതുമില്ല.

അതിനിടെ ഒരു പാക് ടിവി ഷോയിൽ ഷോയ്ബ്, സാനിയയെക്കുറിച്ചും അവരുടെ ടെന്നീസ് അക്കാദമിയെക്കുറിച്ചുമുള്ള ചോദ്യത്തിന് ഷോയ്ബ് മാലിക് അറിയില്ലെന്ന് മറുപടി നൽകിയത് വഖാർ യൂനിസിനെ അമ്പരപ്പെടുത്തിയിരുന്നു.

എന്നാൽ ഇപ്പോൾ വിവാഹമോചനം സംന്ധിച്ച വാർത്തകളും അഭ്യൂഹങ്ങളും ശക്തമായതോടെ ആരാധകർ നിരാശയിലാണ്. ഇതുസംബന്ധിച്ച് വാർത്തകളും സോഷ്യൽ മീഡിയ പോസ്റ്റുകളും കാട്ടുതീ പോലെ പ്രചരിക്കാൻ തുടങ്ങിയെങ്കിലും ദുബായിലുള്ള ഷോയ്ബ് മാലികും സാനിയ മിർസയും ഇക്കാര്യത്തിൽ പ്രതികരിക്കാൻ തയ്യാറായിട്ടില്ല.