പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ഇന്ത്യക്കാര്‍ക്കും വിചിത്രമായ രീതിയില്‍ ഭീഷണിയുമായി പാക്കിസ്ഥാനി നടിയും, ഗായികയുമായ റാബി പിര്‍സദ. പാമ്പുകളുമായും, മുതലകളുമായും ഇടപഴകുന്ന വീഡിയോ പോസ്റ്റ് ചെയ്തുകൊണ്ടാണ് പിര്‍സദ ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിലുള്ള വിയോജിപ്പ് അറിയിച്ചിരിക്കുന്നത്. ഈ വീഡിയോ പര്‍സദ സമര്‍പ്പിച്ചിരിക്കുന്നത് പി എം നരേന്ദ്ര മോദിക്കാണ്.

ഇന്ത്യക്കാര്‍ മരിക്കാന്‍ തയ്യാറായിക്കോ, ഈ പാമ്പുകളോയും, മുതലകളേയും ഞാന്‍ അങ്ങോട്ട് പറഞ്ഞ് വിടും എന്നാണ് പര്‍സദ വീഡിയോയില്‍ പറയുന്നത്.ഒരു കാശ്മീരി പെണ്‍കുട്ടിയെന്ന നിലയില്‍ ഈ പാമ്പുകളെയെല്ലാം നരേന്ദ്രമോദിക്ക് സമ്മാനിക്കാന്‍ ഞാന്‍ തയ്യാറാണ്. മരിക്കാന്‍ തയ്യാറായിക്കോയെന്നും, എന്റെ സഹോദരങ്ങള്‍ സമാധാനപ്രിയരാണെന്നും, കാശ്മീരിനൊപ്പം നിലകൊള്ളുന്നുവെന്നും പര്‍സദ വീഡിയോയില്‍ പറയുന്നു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ആഗസ്റ്റ് 17 ന് പര്‍സദ കാശ്മീര്‍ വിഷയത്തെ അടിസ്ഥാനമാക്കി ഒരു പാട്ട് പുറത്തിറക്കിയിരുന്നു. ഞങ്ങള്‍ പാക്കിസ്ഥാന്‍കാര്‍ കാശ്മീരിനെ സ്‌നേഹിക്കുന്നുവെന്ന് മറ്റൊരു ട്വിറ്റില്‍ പര്‍സദ പറഞ്ഞിരുന്നു. ഈ വിചിത്രമായ ഭീഷണി ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്.