ഇന്ത്യ ചന്ദ്രത്തിലേയ്ക്ക് അയച്ച കളിപ്പാട്ടം എത്തിയത് മുംബൈയിലെന്ന് പരിഹസിച്ച് പാകിസ്ഥാന്‍ ശാസ്ത്ര സാങ്കേതിക വകുപ്പ് മന്ത്രി ഫവാദ് ചൗധരി. ട്വീ
റ്റിലൂടെയാണ് ഫവാദ് ചൗധരി ഇന്ത്യയെ പരിഹസിച്ചെത്തിയത്.
‘എല്ലാവരും ഉറങ്ങിക്കോളൂ. ചന്ദ്രനില്‍ എത്തേണ്ടതിന് പകരം കളിപ്പാട്ടം മുംബൈയില്‍ എത്തിയിരിക്കുന്നു’ എന്നാണ് ദൗത്യം പരാജയപ്പെട്ടതിനെ കളിയാക്കി അദ്ദേഹം ട്വിറ്ററില്‍ കുറിച്ചത്.
ഈ ട്വീറ്റിനെതിരെ നിരവധിപ്പേരാണ് രംഗത്തെത്തിയിരിക്കുന്നത്. ഇതോടെ പ്രകോപനപരമായ മറ്റൊരു ട്വീറ്റുമായി മന്ത്രി വീണ്ടും ട്വിറ്ററിലെത്തി.
രാജ്യം ഏറെ പ്രതീക്ഷവെച്ച ചന്ദ്രയാന്‍-2 ദൗത്യം പരിപൂര്‍ണ്ണ ലക്ഷ്യം കൈവരിച്ചില്ല എന്ന സൂചന ഇന്ന് പുലര്‍ച്ചെയാണ് ലഭിച്ചത്. ചന്ദ്രോപരിതലത്തിലേക്ക് ഇറങ്ങിയ വിക്രം ലാന്‍ഡറുമായുള്ള ആശയവിനിമയം നഷ്ടമാവുകയായിരുന്നുവെന്ന് ഐഎസ്ആര്‍ഒ ചെയര്‍മാന്‍ കെ ശിവന്‍ വ്യക്തമാക്കി
Leave a Reply