ഇന്ത്യ ആക്രമിക്കാന്‍ ജയ്‌ഷെ ചാവേറുകള്‍ തയ്യാറെടുക്കുന്നുവെന്ന് റിപ്പോര്‍ട്ട്. കടലിനടിയിലൂടെ ഇന്ത്യയിലെത്താനാണ് സാധ്യത. പാക് ഭീകരസംഘടന ജയ്‌ഷെ മുഹമ്മദ് ഭീകരര്‍ക്ക് പരിശീലനം നല്‍കുന്നതായിട്ടാണ് വിവരം.
പുണെയില്‍ നടന്ന ജനറല്‍ ബി.സി ജോഷി അനുസ്മരണ പ്രഭാഷണ വേദിയിലാണു നാവികസേനാ മേധാവിയുടെ വെളിപ്പെടുത്തല്‍. കടല്‍ വഴിയുള്ള ഏത് ആക്രമണത്തെയും നേരിടാന്‍ നാവിക സേന സജ്ജമാണെന്നും കരംബിര്‍ സിങ് പറഞ്ഞു. ജെയ്‌ഷെ മുഹമ്മദിന്റെ മുങ്ങല്‍ വിദഗ്ദരായ ചാവേറുകള്‍ സമുദ്രത്തിനടിയില്‍ കൂടി ഏങ്ങനെ ആക്രമണം നടത്താമെന്നു പരിശീലനം നേടുന്നതായുള്ള ഇന്റലിജന്‍സ് വിവരങ്ങളാണ് ലഭിച്ചത്.
ഭീകരവാദത്തിന്റെ മാറിയ മുഖമാണ് ഇതെന്നും ഏത് തരത്തിലുള്ള സാഹസവും ചെറുത്തു തോല്‍പ്പിക്കുമെന്നും നാവികസേനാ മേധാവി പറഞ്ഞു. കടല്‍വഴി ഭീകരര്‍ നുഴഞ്ഞുകയറില്ലെന്നു ഉറപ്പുവരുത്തും. 2008ലെ മുംബൈ ആക്രമണത്തിനു ശേഷം തീരസുരക്ഷ ശക്തമാക്കിയിട്ടുണ്ട്. തീര സംരക്ഷണ സേന, തീരദേശ പൊലീസ് എന്നിവരെ ഏകോപിപ്പിച്ചുകൊണ്ട് ശക്തമായ സുരക്ഷാസംവിധാനമാണ് നാവികസേനയുടെ നേതൃത്വത്തില്‍ നിലവില്‍ ഉള്ളത്.
ഇന്ത്യന്‍ മഹാസമുദ്രം തന്ത്രപരമായി പ്രാധാന്യമുള്ളതാണ്. ചൈനീസ് നാവിക സേനയുടെ സാന്നിധ്യം സമുദ്രമേഖലയില്‍ വര്‍ധിച്ചു വരുന്നതും നിരീക്ഷിക്കുന്നുണ്ടെന്നും അഡ്മിറല്‍ പറഞ്ഞു. രാജ്യ താത്പര്യത്തിനു വിരുദ്ധമായതൊന്നും സംഭവിക്കുന്നില്ലെന്ന് സേന ഉറപ്പുവരുത്തുമെന്നും നാവിക സേന മേധാവി വ്യക്തമാക്കി.
Leave a Reply