ലണ്ടൻ : 2016 തോമസ് ജി ഡാനിയേൽ എന്ന വ്യക്തിയുടെ ആശയത്തിൽ തുടങ്ങിയ പന്തളം പ്രവാസി അസോസിയേഷൻ യുകെയുടെ പ്രഥമ കുടുംബ സംഗമവും ഓണാഘോഷവും സെപ്റ്റംബർ ഏഴിന് മാഞ്ചെസ്റ്റർ ഗ്രീൻ ബ്രൗൺ ഹാളിൽ വച്ച് വിപുലമായ രീതിയിൽ ആഘോഷിച്ചു. പുതിയതായി പ്രവാസി അസോസിയേഷന്റെ പ്രസിഡന്റ് ആയ ജയൻ എൻജിയുടെ അധ്യക്ഷതയിൽ നടന്ന ഓണാഘോഷ വേളയിൽ വിവിധ കലാപരിപാടികൾ അരങ്ങേറി.

തദവസരത്തിൽ അസോസിയേഷന്റെ വൈസ് പ്രസിഡന്റ് ആയി ജോർജ് പാപ്പനെയും , സെക്രട്ടറി ആയി ഡെന്നിസ് ഡാനിയേയേലിനെയും, ട്രഷറർ ബിബിൻ വർഗീസ്, ഓഡിറ്റർ കമ്മിറ്റി അംഗങ്ങൾ എന്നവരെയും തിരഞ്ഞെടുത്തു . പ്രവാസി കുടുംബങ്ങൾ പങ്കെടുത്ത ഈ ഓണാഘോഷം തുടർ വർഷങ്ങളിലും മുന്നോട്ടുകൊണ്ടുപോകുമെന്ന് കമ്മിറ്റി അംഗങ്ങൾ അറിയിച്ചു.

പന്തളം പ്രദേശത്ത് നിന്നും യുകെ യുടെ പല ഭാഗത്ത് കുടിയേറിയ മുപ്പതോളം ഫാമിലിയിൽ, എഴുപത്തഞ്ചോളം പേർ പങ്കെടുത്തു. അത്തപൂക്കളം, മാവേലിയുടെ വരവേല്പും ഓണാശംസയുമായി തുടങ്ങി മെമ്പേഴ്സിന്റെ കലാപ്രേകടനകളും, കുട്ടികളുടെ ഡാൻസ് വനിതകളുടെ കസേര കളി, ഇലയിൽ വിഭവ സമൃദ്ധമായിട്ടുള്ള സദ്യയും രണ്ട് കുട്ടം പായസവും ആയി ഒരു ഓർമയിൽ എന്നും തിളങ്ങി നിൽക്കുന്ന ഓണാഘോഷം തന്നെ ആയിരുന്നു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

അടുത്ത വർഷത്തെ പുതിയ ഭാരവാഹികളെയും തിരഞ്ഞെടുത്തു .

പ്രസിഡൻ്റ്: ജയൻ എൻ ജെ
വൈസ് പ്രസിഡൻ്റ്: ജോർജ് പാപ്പൻ
സെക്രട്ടറി: ഡെന്നീസ് ഡാനിയൽ
ജോയിൻ്റ് സെക്രട്ടറി: ഷിജു ഡാനിയേൽ
ട്രഷറർ: ബിബിൻ വർഗീസ്
കമ്മിറ്റി: സാജൻ പി ജോർജ്
റോമിൽ
ബിനോയ് തങ്കച്ചൻ
അനൂപ്
ബിനു ദാമോദരൻ
തോമസ് ഡാനിയേൽ
റേച്ചൽ ഐപ്പ്
ജിഷ റോബി
സിനി ബിനു