പാനൂരിൽ വിഷ്ണുപ്രിയയെ തലയ്ക്കടിച്ചും കഴുത്തറുത്തും കൊലപ്പെടുത്തിയ കേസിലെ പ്രതി ശ്യാംജിത്ത് ശിക്ഷയെക്കുറിച്ച് ഗൂഗിളിൽ നോക്കി മനസിലാക്കിയെന്ന് പൊലീസിനോട് പറഞ്ഞു. പതിനാല് വർഷത്തെ ശിക്ഷയല്ലേ, 39 വയസാകുമ്പോഴേയ്ക്കും പുറത്തിറങ്ങും. ശിക്ഷയെക്കുറിച്ച് താൻ ഗൂഗിളിൽ നോക്കി മനസിലാക്കിയെന്നാണ് ശ്യാംജിത്ത് പൊലീസിനോട് പറഞ്ഞത്. ഇന്ന് രാവിലെ നടന്ന തെളിവെടുപ്പിനിടയിലും ശ്യാംജിത്ത് യാതൊരു കൂസലും കൂടാതെയാണ് ആയുധങ്ങൾ കാണിച്ചുകൊടുക്കുകയും പൊലീസിനോട് കാര്യങ്ങൾ വിശദീകരിക്കുകയും ചെയ്തത്.ശ്യാംജിത്ത് മറ്റൊരു കൊലപാതകം കൂടി ആസൂത്രണം ചെയ്തു, പ്രചോദനമായത് മലയാളത്തിലെ സീരിയൽ കില്ലറിന്റെ കഥപറയുന്ന സിനിമ

ഒക്ടോബർ 19നാണ് വിഷ്ണപ്രിയയെ കൊലപ്പെടുത്താൻ പ്രതി തീരുമാനിക്കുന്നത്. അഞ്ചുവർഷമായി ഇരുവരും പ്രണയത്തിലായിരുന്നെങ്കിലും കഴിഞ്ഞ കുറച്ചുമാസങ്ങളായി വിഷ്ണുപ്രിയ അകന്നതാണ് കൊലയ്ക്ക് കാരണമെന്നാണ് പ്രതിയുടെ മൊഴി. മറ്റൊരാളുമായുള്ള അടുപ്പമാണ് വിഷ്ണുപ്രിയ അകലാൻ കാരണമെന്നായിരുന്നു ശ്യാംജിത്ത് വിശ്വസിച്ചിരുന്നത്. ഇതോടെ വിഷ്ണുപ്രിയയെയും സുഹൃത്തിനെയും കൊല്ലാൻ പ്രതി തീരുമാനിക്കുകയായിരുന്നു. പൊന്നാനി സ്വദേശിയായ യുവാവും വിഷ്ണുപ്രിയയും തമ്മിൽ പ്രണയത്തിലാണെന്ന് ശ്യാംജിത്ത് സംശയിച്ചിരുന്നു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ഇന്നലെ രാവിലെ 11നായിരുന്നു കൊലപാതകം നടന്നത്. വിഷ്ണുപ്രിയയുടെ വീട്ടിൽ മറ്റാരുമില്ലാതിരുന്ന സമയം വീട്ടിൽ കടന്ന് ചുറ്റികകൊണ്ട് തലയ്ക്കടിച്ചു. തുടർന്ന് കൈയിൽ കരുതിയിരുന്ന കത്തി കൊണ്ട് കഴുത്തും കൈകളും മുറിച്ചു. വിഷ്ണുപ്രിയയുടെ ശരീരത്തിൽ ആഴത്തിലുള്ള 18 മുറിവുകളാണ് കണ്ടെത്തിയത്. കൈയിലും കഴുത്തിലും കാലിലും വെട്ടേറ്റെന്ന് ഇൻക്വസ്റ്റ് റിപ്പോർട്ടിൽ പറയുന്നു.