ആനുകാലിക സംഭവവികാസങ്ങളുടെ പശ്ചാത്തലത്തിൽ ലോകജനതയെ യേശുവിൽ ഐക്യപ്പെടുത്തുന്നതിനായി അഭിഷേകാഗ്നി കാത്തലിക്റ മിനിസ്ട്രിയുടെ നേതൃത്വത്തിൽ വ.ഫാ.സേവ്യർ ഖാൻ വട്ടായിലും സഹ വൈദികരും ശുശ്രൂഷകരും നയിക്കുന്ന പന്തക്കുസ്ത ഒരുക്ക ധ്യാനം “ഹോളി ഫയർ” മെയ് 21 ന് നാളെമുതൽ 30 വരെ പത്ത് ദിവസത്തേക്ക് ഓൺലൈനിൽ നടക്കും.

അഭിഷേകാഗ്നി മിനിസ്ട്രിയുടെ പ്രശസ്ത വചന പ്രഘോഷകരായ റവ.ഫാ.സോജി ഓലിക്കൽ , ഫാ. സാജു ഇലഞ്ഞിയിൽ , ഫാ.റെനി പുല്ലുകാലായിൽ , ഫാ.സാംസൺ മണ്ണൂർ ,ഫാ. ജോയ് ചെമ്പകശ്ശേരിൽ , ഫാ. ഷൈജു നടുവത്താനിയിൽ ,ഫാ.ഷിനോജ് കളരിക്കൽ,ഫാ.നോബിൾ തോട്ടത്തിൽ,ഫാ.ക്രിസ്റ്റോ തെക്കനാത്ത് ,സിസ്‌റ്റർ എയ്‌മി എമ്മാനുവേൽ എന്നിവർ വിവിധ ദിവസങ്ങളിലെ ശുശ്രൂഷകളിൽ വട്ടായിലച്ചനൊപ്പം പങ്കെടുക്കും.
AFCM GLOBAL MEDIA എന്ന യൂട്യൂബ് പേജിലും, ഫേസ് ബുക്ക് പേജിലും ശുശ്രൂഷ ലൈവ് ആയി കാണാവുന്നതാണ്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

മലയാളത്തിലുള്ള കൺവെൻഷൻ ഇന്ത്യൻ സമയം വൈകിട്ട്‌ 4 മുതൽ 6 വരെയായിരിക്കും എല്ലാ ദിവസവും. യുകെ സമയം രാവിലെ 11.30 മുതൽ ഉച്ചയ്ക്ക് 1.30 വരെയും . ഇന്ത്യൻ സമയത്തിനു ആനുപാതികമായി വിവിധ രാജ്യങ്ങളിൽ സമയക്രമം വ്യത്യസ്തമായിരിക്കും.
രോഗ പീഡകൾക്കെതിരെ പ്രാർത്ഥനയുടെ കോട്ടകൾ തീർത്തുകൊണ്ട് അത്ഭുത അടയാളങ്ങളും , രോഗശാന്തിയും ജീവിത നവീകരണവും വഴിയായി പുതിയ പന്തക്കുസ്‌ഥാനുഭവം സാധ്യമാക്കുന്ന , വി. കുർബാന,വചന പ്രഘോഷണം, ആരാധന എന്നിവ ഉൾപ്പെടുന്ന ശുശ്രൂഷയിലേക്ക് അഭിഷേകാഗ്നി കാത്തലിക് മിനിസ്ട്രി യേശുനാമത്തിൽ ഏവരെയും ക്ഷണിക്കുന്നു.
കൂടുതൽ വിവരങ്ങൾക്ക്
സാജു വർഗീസ് ‭07809 827074‬.