വാർത്ത നൽകാൻ പത്ത് ലക്ഷം ആവശ്യപ്പെട്ടു മറുനാടൻ മലയാളി ഉടമ ഷാജൻ സ്കറിയക്കെതിരെ കേസ്. പരബ്രഹ്മ ആയുർവേദ റിസേർച്ച് സെന്ററാണ് കേസ് ഫയൽ ചെയ്തിരിക്കുന്നത്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി പരബ്രഹ്മക്കെതിരെ ചിലരെ കൂട്ടുപിടിച്ച് മറുനാടൻ മലയാളി ഉടമ ഷാജൻ സ്കറിയ വ്യാജ പ്രചരണങ്ങൾ നടത്തിയിരുന്നു. ഈ വിഷയത്തിൽ സത്യാവസ്ഥ വെളിപ്പെടുത്തി രം​ഗത്തെത്തിയിരിക്കുകയാണ് പരബ്രഹ്മ എ,ഡി ഷൈൻ മുകുന്ദൻ. വാർത്ത നൽകാൻ വേണ്ടി 10 ലക്ഷം രൂപ ആവശ്യപ്പെട്ട് ഷാജൻ സ്കറിയ ബ്ലാക്ക് മെയിൽ ചെയ്തിരുന്നു.

ഫോൺ രേഖകൾ ഉൾപ്പെടെ മറുനാടൻ മലയാളിക്കെതിരെ ആലപ്പുഴ എസ്ഐക്ക് പരബ്രഹ്മ കേസ് ഫെയൽ ചെയ്തു. പരബ്രഹ്മക്കെതിരെ മാത്രമല്ല വേറെ സ്ഥാപനങ്ങൾക്കെതിരെയും ഷാജൻ വ്യാജവാർത്ത നൽകിയിട്ടുണ്ട്. അതിൽ കോടതി ശിക്ഷ പോലും ഏറ്റുവാങ്ങിയിട്ടുണ്ട്. അതിന്റെ തെളിവുകൾ കയ്യിലുണ്ടെന്നും പരബ്രഹ്മ എംഡി പറഞ്ഞു. പരബ്രഹ്മയെ പേടിപ്പിച്ചിട്ട് പണം തട്ടാമെന്ന് വിചാരിക്കേണ്ട, ഇവിടുത്തെ നിയമം നടപ്പിലാക്കുന്നത് ഷാജൻ സ്കറിയ അല്ല.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

പല മാറാരോ​ഗങ്ങൾക്ക് വേണ്ടി ട്രീറ്റ്മെന്റ് നടത്തുകയും അതിൽ വിജയിക്കുകയും ചെയ്ത സ്ഥാപനമാണ് പരബ്രഹ്മ ആയുർവേദ റിസേർച്ച് സെന്റർ. കാൻസർ, സോറിയാസിസ്, ലിവർ സിറോസിസ്, കിഡ്നി സ്റ്റോൺ, അസ്ഥി രോ​ഗങ്ങൾ, പിസിഒഡി, വന്ധ്യത തുടങ്ങിയ നിരവധി രോ​ഗങ്ങൾക്ക് പരബ്രഹ്മ ചികിത്സ നടത്തുന്നുണ്ട്.