ബാബു ജോസഫ്
മക്കള്‍ ദൈവികദാനം. കുടുംബം ദേവാലയം. കുടുംബത്തില്‍ മാതാപിതാക്കള്‍ക്കും മക്കള്‍ക്കുമുള്ള സ്ഥാനമെന്ത്? കുടുംബം ഭൂമിയിലെ സ്വര്‍ഗ്ഗം. എങ്ങനെ ആയിത്തീരും? പരിശുദ്ധാത്മ പ്രേരണയാല്‍ തുടക്കമിട്ട് വിവിധ പ്രായക്കാരായ കുട്ടികളുടെയിടയില്‍ ക്രിസ്തു സുവിശേഷം പകര്‍ന്നുനല്‍കുന്ന റവ.ഫാ. സോജി ഓലിക്കല്‍ നേതൃത്വം നല്‍കുന്ന സെഹിയോന്‍ യൂറോപ്പ് സ്‌കൂള്‍ ഓഫ് ഇവാഞ്ചലൈസേഷന്‍ ടീം ആയിരക്കണക്കിന് കുട്ടികളിലൂടെ, കൗമാരക്കാരിലൂടെ ‘ കണ്ടതും കേട്ടതും പങ്കുവച്ചതും, അവരുയര്‍ത്തിയ ചോദ്യങ്ങളും’ നിങ്ങള്‍ മാതാപിതാക്കളുമായി പ്രായോഗിക നിര്‍ദ്ദേശങ്ങളടങ്ങിയ ക്ലാസ്സുകളിലൂടെ ചര്‍ച്ച ചെയ്യുന്നു ഓഗസ്റ്റ് 14 ന് തിങ്കളാഴ്ച ബിര്‍മിങ്ഹീമില്‍ നടത്തപ്പെടുന്ന പേരന്റല്‍ ട്രെയിനിങ്ങിലൂടെ.
ഫാ.സോജി ഓലിക്കലിന്റെ നേതൃത്വത്തില്‍ മാതാപിതാക്കള്‍ക്കു വേണ്ടി നടത്തപ്പെടുന്ന പ്രത്യേക പ്രോഗ്രാം മക്കള്‍ക്കു വേണ്ടി പ്രാര്‍ത്ഥിക്കേണ്ട ആവശ്യകതയെക്കുറിച്ചും മാതാപിതാക്കളുടെയും അനുഭവ സാക്ഷ്യങ്ങളും ചേര്‍ത്ത് ഒരുക്കുന്ന പ്രത്യേക പ്രാര്‍ത്ഥനകളും ഗാനശുശ്രൂഷകളും ഉള്‍പ്പെടെ നമ്മുടെ കുട്ടികള്‍ക്കായി സെഹിയോന്‍ ടീം നടത്തുന്ന ധ്യാനങ്ങള്‍, ക്ലാസ്സുകള്‍ തുടങ്ങിയവയുടെ പശ്ചാത്തലത്തില്‍ നിന്നുകൊണ്ട് ഉള്‍ക്കൊണ്ട പാഠങ്ങള്‍ നമുക്കായി പങ്കുവയ്ക്കുന്നു. ഈ ഒരു ദിവസം നമ്മുടെ തലമുറയ്ക്കായി മാറ്റിവയ്ക്കാന്‍, അവര്‍ക്കായി പ്രാര്‍ത്ഥിക്കാന്‍, മാതാപിതാക്കള്‍ പരസ്പരം പരിചയപ്പെടാന്‍, പങ്കുവയ്ക്കാന്‍, ഈ അവസരം ഉപകാരപ്പെടും.
ദൈവികദാനമായ മക്കള്‍ ദൈവാനുഭവത്തില്‍ വളരുമ്പോള്‍ കുടുംബം ദൈവികാലയമായി മാറുമെന്നു മാതാപിതാക്കളെ പരിചയപ്പെടുത്തുന്ന, അതിനായി അവരെ ഒരുക്കുന്ന, ‘പേരന്റല്‍ ട്രെയിനിംഗ്’ ഓഗസ്റ്റ് 14 ന് രാവിലെ 9 ന് ജപമാലയോടെ തുടങ്ങും. ശുശ്രൂഷയില്‍ കുട്ടികള്‍ക്കും പങ്കെടുക്കാവുന്നതാണ്. ഏതൊരാള്‍ക്കും കുമ്പസാരിക്കുന്നതിനും സ്പിരിച്വല്‍ ഷെയറിംങിനുമുള്ള സൗകര്യം ഉണ്ടായിരിക്കും. മക്കള്‍ ഈശോയില്‍ വളരാനുതകുന്ന ഈ അനുഗ്രഹീത ശുശ്രൂഷയുടെ ഭാഗമാകാന്‍ മുഴുവന്‍ മാതാപിതാക്കളെയും സെഹിയോന്‍ കുടുംബം യേശുനാമത്തില്‍ ഓഗസ്റ്റ് 14 ന് ബിര്‍മിംഗ് ഹാമിലേക്കു ക്ഷണിക്കുന്നു.
സമയം: രാവിലെ 9 മുതല്‍ വൈകിട്ട് 4 വരെ
അഡ്രസ് :
St. Gerard Catholic Church
Castle Vale Birmingham – B35 6JT
കൂടുതല്‍ വിവരങ്ങള്‍ക്ക്: ജോസ് മാത്യു 07888 843707
	
		

      
      



              
              
              




            
Leave a Reply