തെന്നിന്ത്യന്‍ സുന്ദരി കാജല്‍ അഗര്‍വാള്‍ പ്രധാനവേഷത്തിലെത്തുന്ന ‘പാരിസ് പാരിസ്’ എന്ന ചിത്രത്തിന്റെ ട്രെയിലറിലെ ‘സ്പര്‍ശന വിവാദം’ പുതിയ തലങ്ങളിലേക്ക്. കാജലിന്റെ സ്തനത്തില്‍ സഹതാരം എല്ലി അവ്‌റാം സ്പര്‍ശിക്കുന്ന രംഗം ട്രെയിലറില്‍ ഉള്‍പ്പെടുത്തിയത് വലിയ വിവാദമായിരുന്നു. എന്നാല്‍ ആ രംഗത്തില്‍ ഒരു തെറ്റുമില്ലെന്നും ഈ ചിത്രത്തിന്റെ യഥാര്‍ഥ പതിപ്പായ ‘ക്വീന്‍’ ഹിന്ദിയില്‍ ഇറങ്ങിയപ്പോള്‍ ഇതേ രംഗം ഇതേ പോലെത്തെന്നെ അതില്‍ ഉണ്ടായിരുന്നുവെന്നും ചിത്രത്തിന്റെ സംവിധായകന്‍ രമേഷ് അരവിന്ദ് പറയുന്നു. ‘ക്വീനിന്റെ റീമേക്ക് ആണല്ലോ പാരിസ് പാരിസ്.

ക്വീനില്‍ കങ്കണയും ലിസ ഹെയ്ഡനും ഒരുമിച്ച് ഇതേ രീതിയില്‍ തന്നെയാണ് ഈ രംഗം ചെയ്തിട്ടുള്ളത്. അന്ന് ഒരു വിവാദവും ഉണ്ടായിട്ടില്ല. അതില്‍ മോശമായി ഒന്നുമില്ല താനും. പിന്നെ എന്തിനാണ് ഇപ്പോള്‍ ഇങ്ങനെ ?’ രമേഷ് ചോദിക്കുന്നു. എന്നാല്‍ ചിത്രത്തിലെ അപ്രധാന രംഗം ട്രെയിലറില്‍ ഉള്‍പ്പെടുത്തി സിനിമ മാര്‍ക്കറ്റ് ചെയ്യാനുള്ള കുറുക്കു വഴിയാണ് സംവിധായകന്റേത് എന്ന് വിമര്‍ശകര്‍ പറയുന്നു. ചിത്രത്തിന്റെ യൂട്യൂബ് ട്രെയിലറിനു താഴെയും കടുത്ത വിമര്‍ശനങ്ങളാണുള്ളത്. 2014–ല്‍ മികച്ച നടിക്കുള്ള ദേശീയ പുരസ്‌കാരം കങ്കണയ്ക്കു നേടിക്കൊടുത്ത ചിത്രമാണ് ക്വീന്‍.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

മലയാളം, കന്നട, തമിഴ്, തെലുങ്ക് എന്നിങ്ങനെ നാലു ഭാഷകളിലായാണ് ചിത്രത്തിന്റെ റീമേക്കുകള്‍ ഒരുങ്ങുന്നത്. ‘സംസം’ എന്ന പേരില്‍ മലയാളത്തില്‍ ഒരുങ്ങുന്ന റീമേക്കില്‍ മഞ്ജിമ മോഹനാണു നായിക. സംഗതി വിവാദമായെങ്കിലും വീഡിയോ യൂട്യൂബില്‍ കത്തിക്കയറുകയാണ്.

[ot-video][/ot-video]