ലോക കായികമാമാങ്കത്തിന് ആതിഥേയത്വം വഹിക്കുന്ന പുതിയ നഗരങ്ങളെ അന്താരാഷ്ട്ര ഒളിമ്പിക്ക് കമ്മറ്റി തിരഞ്ഞെടുത്തു. 2024 ൽ നടക്കുന്ന ഒളിമ്പിക്സിന് ഫ്രഞ്ച് തലസ്ഥാനമായ പാരിസ് നഗരം വേദിയാകും. 2028 ൽ നടക്കുന്ന​ ഒളിമ്പിക്സിന് അമേരിക്കയിലെ ലോസ്ആഞ്ചൽസുമായിരിക്കും ആതിഥേയത്വം വഹിക്കുക. ഔദ്യോഗിക പ്രഖ്യാപനം ഉടൻ ഉണ്ടാകുമെന്ന് അന്താരാഷ്ട്ര ഒളിമ്പിക് കമ്മറ്റി അറിയിച്ചു.

ആദ്യമായാണ് പാരിസ് ഒളിമ്പിക് മത്സരങ്ങൾക്ക് വേദിയാകുന്നത്. ലോകത്തിലെ ഏറ്റവും മനോഹരമായ നഗരങ്ങളുടെ പട്ടികയിൽ മുൻപന്തിയിൽ നിൽക്കുന്ന നഗരമാണ് പാരിസ്. 2024 ലെ ഒളിമ്പിക്സ് വേദി സ്വന്തമാക്കാനായി പാരിസും ലോസ്ആഞ്ചൽസും സജീവമായി രംഗത്ത് ഉണ്ടായിരുന്നു. എന്നാൽ അന്താരാഷ്ട്ര ഒളിമ്പിക് കമ്മറ്റി ചെയർമാൻ തോമസ് ബാക്ക് ഇരു രാജ്യങ്ങളുമായി നടത്തിയ ചർച്ചയിലാണ് സമവായം ഉണ്ടായത്. 2024 ലെ വേദി പാരിസിനും, 2028 ലെ വേദി ലോസ്ആഞ്ചൽസിനും നൽകാനാണ് ചർച്ചയിൽ ധാരണയായത്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ഇത് മൂന്നാം തവണയാണ് ലോസ്ആഞ്ചൽസ് നഗരം ഒളിമ്പിക്സിന് ആതിഥേയത്വം വഹിക്കുന്നത്. 1932, 1984 വർഷങ്ങളിൽ നടന്ന ഒളിമ്പിക്സിന് ലോസ്ആഞ്ചൽസ് നഗരമാണ് ആതിഥേയത്വം വഹിച്ചത്.

2020ൽ നടക്കുന്ന ഒളിമ്പിക്സിന് ജപ്പാനാണ് ആതിഥേയത്വം വഹിക്കുന്നത്. സ്റ്റേഡിയത്തിന്റെ നിർമ്മാണങ്ങളെല്ലാം ഇതിനകം തന്നെ ഇവിടെ പൂർത്തിയായതാണ്.