കർത്താവ് വിശുദ്ധ സ്ഥലത്തിനുവേണ്ടി ജനത്തെതിരഞ്ഞെടുക്കുകയല്ല, ജനത്തിനുവേണ്ടി സ്ഥലംതിരഞ്ഞെടുക്കുകയാണ് ചെയ്തത്. അതിനാൽ ജനത്തിൻറെകഷ്ടതകളിലും ഐശ്വര്യത്തിലും ആ സ്ഥലവുംപങ്കുചേർന്നു.
(2 മക്കബായർ 5: 19,20 )
ആദിമനൂറ്റാണ്ടിൽ ക്രിസ്തുവിൻ്റെ സുവിശേഷവുമായിജറുസലേമിൽ നിന്ന് അനേകായിരം മൈലുകൾ താണ്ടികേരളമണ്ണിലെത്തി അവിടെ വചനത്തിൻറെ വിത്ത് വിതച്ച്രക്തസാക്ഷിയായി തോമാശ്ളീഹാ. തോമാശ്ളീഹായിൽ നിന്ന് വിശ്വാസം സ്വീകരിച്ച ഒരുകൂട്ടം ദൈവമക്കൾ സെൻറ്ബെനെഡിക്ട് മിഷൻ ഇടവക എന്ന പേരിൽ ഒരു വിശ്വാസസമൂഹമായി ബിർമിങ്ഹാമിൽ ഗ്രേറ്റ് ബ്രിട്ടൻ രൂപതയുടെ ഹൃദയഭാഗത്ത് രൂപമെടുത്തപ്പോൾ അവർക്കായി കർത്താവ് കണ്ടെത്തിയത് ജപമാല രാഞ്ജിയുടെയും വിശുദ്ധകൊച്ചുത്രേസ്യ പുണ്യവതിയുടെയും പേരിലുള്ള മനോഹരമായ ഒരു ദേവാലയമാണ്. (The Catholic Parish of Our Lady of the Rosary and St Therese of Lisieux, Saltley).
ഏതാനും വർഷങ്ങൾക്കു മുൻപ് ഐറിഷ് പാരമ്പര്യമുള്ള ഒരുക്രൈസ്തവ സമൂഹത്തിൻറെ മധ്യത്തിൽ ദൈവജനത്താൽ നിറഞ്ഞ് ഈ ദേവാലയം സ്ഥിതിചെയ്തിരുന്നെങ്കിൽ ഇന്നീപ്രദേശത്ത് ക്രിസ്ത്യാനികൾ ന്യുനപക്ഷമായിക്കൊണ്ടിരിക്കുന്നു. അതുകൊണ്ടുതന്നെഈ ദേവാലയം ഏറ്റെടുക്കാനൊരുങ്ങുന്ന മലയാളി വിശ്വാസസമൂഹത്തെ ഇപ്പോഴത്തെ ഇടവക വികാരി റെവ. ഫാ.ബെർണാർഡ് കെല്ലി വിളിക്കുന്നത് തോ ശ്ളീഹായുടെ മിഷനറിമാർ എന്നാണ്. ഈ മാറ്റത്തിൻറെ പിന്നിൽ കർത്താവിൻറെ വലിയ കരം ഈ വന്ദ്യവയോധികനായവൈദികൻ കാണുന്നു.
തിരുകുടുംബം പാർത്തിരുന്ന നസ്രത്തിൽ നിന്ന് കൊണ്ടുവന്ന ശിലകൊണ്ട് അടിസ്ഥാനമിട്ട് നിമ്മിച്ചിരിക്കുന്ന ഈ പുണ്യദേവാലയത്തിനെ അതിന്റെ പഴയ പ്രൗഢിയിൽ തിരിച്ചെത്തിക്കാൻ, വിജനമായ ഈ വാലയം എപ്പോഴും ദൈവസ്തുതികളുയരുന്ന, ദൈവജനത്തിൻ്റെ അപേക്ഷകളാലും പ്രാർത്ഥനകളാലുംസ്തോത്രങ്ങളാലും മുഖരിതമായ വിശുദ്ധസഥലമാക്കി മാറ്റാൻ വിശ്വാസ സമൂഹത്തിന് സാധിക്കുമെന്ന് ഫാ. കെല്ലി വിശ്വസിക്കുന്നു. അതുകൊണ്ടുതന്നെ വർഷങ്ങളോളുംപരിപാലിച്ച ഈ ഇടവക ദേവാലയത്തിൽ നിന്ന് പിൻവാങ്ങുമ്പോൾ ഉള്ളിൽ വേർപാടിൻറെ നൊമ്പരമുണ്ടെങ്കിലും അതിനേക്കാളുപരി ഫാ. കെല്ലിയിൽ നിറഞ്ഞിരിക്കുന്നത് വലിയ പ്രതീക്ഷകളും കർത്താവിൻറെ പദ്ധതിയിലുള്ള ആത്മവിശ്വാസവുമാണ്.
ഗ്രേറ്റ് ബ്രിട്ടൺ രൂപതയിലെ എല്ലാ മിഷൻ ഇടവകകൾക്കും സ്വന്തം ദേവാലയം എന്ന മാർ ജോസഫ് സ്രാമ്പിക്കൽ പിതാവിൻ്റെ സ്വപ്നം സാക്ഷാത്കരിക്കാൻ രൂപത മുഴുവൻ ഒന്നുചേർന്ന് ശ്രമിക്കുമ്പോൾ, ആശ്രമങ്ങൾ കർത്താവാനുഗ്രഹിക്കുബോൾ അതിൻ്റെ ഭാഗമായി സെപ്റ്റംബർ മാസത്തിന്റെ തുടക്കത്തിൽ തന്നെ ബർമിംഗ്ഹാം അതിരൂപതയിൽ നിന്ന് ദേവാലയം ലഭിക്കുമെന്ന് കരുതപ്പെടുന്നു.
കർത്താവ് തങ്ങൾക്കായി തിരഞ്ഞെടുത്ത ദേവാലയത്തിൽ എത്രയും പെട്ടെന്ന് ശുശ്രൂഷകൾ ആരംഭിക്കാനുള്ള പ്രതീക്ഷാനിർഭരമായ കാത്തിരിപ്പിലാണ് വികാരി ഫാ. ടെറിൻ മുള്ളക്കരയുടെ നേതൃത്വത്തിലുള്ള ബിർമിങ്ഹാമിലെ വിശ്വാസിസമൂഹം.
Leave a Reply