ന്യൂസ് ഡെസ്ക് മലയാളം യുകെ

കോവിഡ് ഹോട്ട്സ്പോട്ട് പട്ടികയിൽ ഉൾപ്പെടാത്ത രാജ്യങ്ങളിൽനിന്ന് യുകെയിൽ എത്തുന്ന യാത്രക്കാർക്ക് അവരുടെ ക്വാറന്റൈൻ കഴിയുന്ന സമയത്ത് രണ്ട് കോവിഡ് -19 പരിശോധനകൾ നടത്താൻ ഗവൺമെൻറ് തീരുമാനിച്ചു. ഈ നിർദേശം പ്രാവർത്തികമാക്കുക ഫെബ്രുവരി 15 മുതലാണെന്നാണ് റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. കൂടുതൽ രോഗവ്യാപനമുള്ള 33 രാജ്യങ്ങളിൽനിന്നുള്ള യാത്രകൾക്ക് നിർബന്ധിത ഹോട്ടൽ ക്വാറന്റൈൻ നിലവിൽ കർശനമായി രാജ്യത്ത് നടപ്പിലാക്കുന്നുണ്ട്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

യുകെയിൽ പ്രതിരോധ കുത്തിവെയ്പ്പ് നൽകുന്നത് യുദ്ധകാലാടിസ്ഥാനത്തിൽ പുരോഗമിക്കുകയാണ്. 50 വയസ്സിന് മുകളിലുള്ളവർക്ക് മെയ് മാസത്തോടെ പ്രതിരോധകുത്തിവെയ്പ്പുകൾ നൽകാനാണ് നിലവിൽ പദ്ധതി തയ്യാറാക്കുന്നത്. വ്യാഴാഴ്ച വരെ 11 ദശലക്ഷം ആളുകൾക്കാണ് യുകെയിൽ പ്രതിരോധ കുത്തിവെയ്പ്പിൻെറ ആദ്യ ഡോസ് നൽകിയത്. ഫെബ്രുവരി പതിനഞ്ചോട് 15 ദശലക്ഷം പേർക്ക് പ്രതിരോധകുത്തിവെയ്പ്പ് നൽകാനാണ് ലക്ഷ്യമിടുന്നത്. 50 വയസ്സിന് മുകളിലുള്ള എല്ലാവർക്കും മെയ് മാസത്തോടെ പ്രതിരോധ കുത്തിവെയ്‌പ്പ് നൽകാൻ കൂട്ടായ പ്രയത്നത്തിൻെറ ആവശ്യമുണ്ടെന്ന് ആരോഗ്യ സെക്രട്ടറി മാറ്റ് ഹാൻകോക്ക് പറഞ്ഞു.