സാങ്കേതിക തകരാറിനെ തുടര്‍ന്ന് കൊല്‍ക്കത്ത മെട്രോ തുരങ്കത്തിനുള്ളില്‍ കുടുങ്ങി. ഞായറാഴ്ച രാത്രി 9.30 നാണ് സംഭവം. പരിഭ്രാന്തരായ യാത്രക്കാര്‍ കോച്ചിന്റെ ചില്ലുകള്‍ തകര്‍ത്ത് പുറത്തിറങ്ങി. കവി സുബ്ഹാസ് സ്റ്റേഷനിലേക്ക് പോകുകയായിരുന്ന മെട്രോ നേതാജി ഭവന് സ്റ്റേഷന് സമീപം കുടുങ്ങുകയായിരുന്നു.
വൈദ്യുത തകരാറാണ് മെട്രോ തുരങ്കത്തില്‍ കുടുങ്ങാന്‍ കാരണമായത്. വൈദ്യുതി നിലച്ചതോടെ കോച്ചുകളില്‍ ഇരുട്ടായി. തകരാറിനെത്തുടര്‍ന്ന് ട്രാക്കില്‍ നിന്ന് തീപ്പൊരികളും ഉണ്ടായി. ഇതോടെ യാത്രക്കാര്‍ പരിഭ്രാന്തരാകുകയും കുഞ്ഞുങ്ങള്‍ കരയുവാനും തുടങ്ങി. തുടര്‍ന്ന് യാത്രക്കാര്‍ കോച്ചിന്റെ ചില്ലുകള്‍ തകര്‍ത്ത് വെളിയില്‍ ഇറങ്ങി രക്ഷപ്പെടുകയായിരുന്നു.
സംഭവത്തില്‍ ആര്‍ക്കം പരുക്ക് ഏറ്റിട്ടില്ലെന്നും 20 മിനിറ്റ് കൊണ്ട് യാത്രക്കാരെ എല്ലാവരെയയും സുരക്ഷിതാമയി പുറത്തെത്തിക്കാന്‍ കഴിഞ്ഞെന്നും മെട്രോ അധികൃതര്‍ അറിയിച്ചു. തകരാറിനെ തുടര്‍ന്ന് മെട്രോ സര്‍വ്വിസുകള്‍ കുറച്ചു നേരത്തേക്ക് തടസപ്പെട്ടു. സംഭവത്തെക്കുറിച്ച് വിശദമായി അന്വേക്ഷിക്കുമെന്ന് മെട്രോ അധികൃതര്‍ അറിയിച്ചു.
Leave a Reply