നവജാത ശിശുവിനെ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയതിനെത്തുടര്‍ന്ന് ദോഹ വിമാനത്താവളത്തില്‍ വനിതാ യാത്രക്കാരെ നഗ്‌നരാക്കി പരിശോധിച്ചു. ദോഹയിലെ ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് ഓസ്‌ട്രേലിയയില്‍ നിന്നുള്ള 13 വനിതാ യാത്രക്കാര്‍ക്ക് ‘അപമാനകരമായ’ നടപടി നേരിടേണ്ടി വന്നത്.ഐ.പി.എൽ; ഹൈദരാബാദിനെതിരെ ഡൽഹിക്ക് 220 റൺസ്‌ വിജയലക്ഷ്യം

ഖത്തറില്‍ നിന്നും സിഡ്‌നിയിലേക്ക് പുറപ്പെടാന്‍ തയ്യാറായ വിമാനത്തിലുണ്ടായിരുന്ന വനിതാ യാത്രക്കാരുടെ സ്വകാര്യ ഭാഗങ്ങളില്‍ അടക്കം അനുവാദം കൂടാതെ പരിശോധന നടത്തിയെന്നാണ് റിപ്പോര്‍ട്ട്. എന്തുകൊണ്ടാണ് പരിശോധിക്കുന്നതെന്ന് അധികൃതര്‍ വ്യക്തമാക്കിയിരുന്നില്ലെന്നും യാത്രക്കാര്‍ പറഞ്ഞു.

ഹമദ് അന്താരാഷ്ട്ര വിമാനത്താവളം അധികൃതര്‍ സംഭവം നിഷേധിച്ചിട്ടില്ല. നവജാത ശിശുവിനെ വിമാനത്താവളത്തില്‍ കണ്ടെത്തിയതായും ആരോഗ്യ പ്രവര്‍ത്തകര്‍ കുട്ടിയുടെ ആരോഗ്യത്തെക്കുറിച്ച് ആശങ്ക പ്രകടിപ്പിച്ചതിനാലാണ് അമ്മയ്ക്കുവേണ്ടി അന്വേഷണം നടത്തിയതെന്നും എച്ച്‌.ഐ.എ വ്യക്തമാക്കി.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

കുഞ്ഞിന്റെ മാതാപിതാക്കള്‍ ആരെന്ന് ഇതുവരെ തിരിച്ചറിയാന്‍ കഴിഞ്ഞിട്ടില്ലെന്നും കുഞ്ഞിനെക്കുറിച്ച് അറിയാവുന്നവര്‍ മുന്നോട്ടുവരണമെന്നും വിമാനത്താവളം അധികൃതര്‍ വ്യക്തമാക്കി.

യുആര്‍908 വിമാനത്തിലുണ്ടായിരുന്ന സ്ത്രീകളെ അധികൃതര്‍ വിളിച്ചുകൊണ്ടുപോയി. തിരികെ എത്തിയപ്പോള്‍ അവരെല്ലാവരും അസ്വസ്ഥരായിരുന്നുവെന്ന് വിമാനത്തില്‍ ഉണ്ടായിരുന്ന ഒരാള്‍ പറഞ്ഞു. ഖത്തര്‍ എയര്‍വേസ് വിമാനത്തില്‍ സംഭവിച്ചത് അംഗീകരിക്കാനാകില്ലെന്ന് ഓസ്‌ട്രേലിയ വ്യക്തമാക്കി. വിമാനത്താവളത്തില്‍ സംഭവിച്ചത് അനുചിതവും കുറ്റകരവുമാണെന്ന് ഓസ്‌ട്രേലിയന്‍ വിദേശകാര്യ മന്ത്രാലയം പറഞ്ഞു.