ന്യൂസ് ഡെസ്ക്, മലയാളം യുകെ

യുകെയിൽ അടുത്തമാസം മുതൽ പാസ് പോർട്ട് എടുക്കുന്നതിനുള്ള ചിലവുകൾ വർദ്ധിക്കുമെന്ന് ഹോം ഓഫീസ് അറിയിച്ചു. മുതിർന്നവർക്ക് 6 പൗണ്ടും 16 വയസ്സിൽ താഴെ പ്രായമുള്ള കുട്ടികൾക്ക് 4 പൗണ്ടും വർദ്ധനവാണ് നിലവിൽ വരുന്നത്. ഇതോടെ മുതിർന്നവരുടെ പാസ് പോർട്ടിന് അപേക്ഷിക്കാനുള്ള ചിലവ് 88.50 പൗണ്ടും കുട്ടികളുടേത് 57.5 0 പൗണ്ടും ആയി ഉയരും .

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ഇതോടെ പാസ് പോർട്ട് എടുക്കാനുള്ള ചിലവ് മൊത്തത്തിൽ 7 ശതമാനം വർദ്ധനവ് ആണ് ഉണ്ടാകുന്നത്. തപാൽ വഴിയുള്ള അപേക്ഷകർക്കും വിദേശത്തുനിന്നുള്ള അപേക്ഷകർക്കും സമാനമായ രീതിയിലുള്ള വർദ്ധനവ് ഉണ്ട്. നേരത്തെ കഴിഞ്ഞ വർഷം ഫെബ്രുവരിയിൽ 9 ശതമാനം വർദ്ധനവ് നടപ്പിലാക്കിയിരുന്നു.

പാസ് പോർട്ട് എത്തിച്ച് കൊടുക്കുന്നതിനും അനുബന്ധ ചിലവുകൾ ശരിയായ രീതിയിൽ നടത്തുന്നതിനുമായി ആണ് വർദ്ധനവ് വരുത്തിയിരിക്കുന്നതെന്ന് ഹോം ഓഫീസ് ഒരു പ്രസ്താവനയിൽ പറഞ്ഞു . ഫീസ് വർദ്ധനവ് പൊതു ഫണ്ടിൽ നിന്ന് പാസ് പോർട്ട് ഓഫീസിന്റെ സുഗമമായ പ്രവർത്തനങ്ങൾക്ക് തുക വകയിരുത്തുന്നത് കുറയ്ക്കാൻ സഹായിക്കും എന്നാണ് ഫീസ് ഉയർത്തുന്നതിനുള്ള ന്യായീകരണമായി ഹോം ഓഫീസ് അറിയിച്ചിരിക്കുന്നത്.