പത്തനംതിട്ട മലയാലപ്പുഴ സ്റ്റേഷനിലെ സിവില്‍ പൊലീസ് ഓഫീസര്‍ ഷിബുകുമാറാണ് പിടിയിലായത്. കിഴക്കുപുറം കോട്ടമുക്കിലുള്ള കടയിലെ സ്ത്രീയെ ആണ് ഇയാള്‍ ആക്രമിക്കാന്‍ ശ്രമിച്ചത്. രണ്ടുദിവസമായി ഇയാള്‍ കടയും പരിസരവും നിരീക്ഷിക്കാറുണ്ടായിരുന്നുവെന്ന് ആക്രമണത്തിനിരയായ സ്ത്രീ പറഞ്ഞു.‌

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

പാസ് പോര്‍ട്ട് വെരിഫിക്കേഷനായി പ്രദേശത്ത് എത്തിയ ഷിബുകുമാര്‍ ഇന്നലെ രാവിലെ കടയുടമയോട് ചില വീടുകള്‍ എവിടെയാണെന്ന് തിരക്കി. തുടര്‍ന്ന് സന്ധ്യക്ക് കടയില്‍ വീണ്ടും എത്തിയ ഷിബുകുമാര്‍ ആളൊഴിഞ്ഞ തക്കംനോക്കി സ്ത്രീയെ ആക്രമിക്കാന്‍ ശ്രമിക്കുകയായിരുന്നു. ഇയാള്‍ മദ്യലഹരിയിലായരുന്നുവെന്ന് സ്ത്രി പറഞ്ഞു.ബഹളം വച്ചതിനെതുടര്‍ന്ന് ഓടിയെത്തിയ നാട്ടുകാരാണ് വിവരം പൊലീസില്‍ അറിയിച്ചത്. സ്ത്രീത്വത്തെ അപമാനിച്ചതിന് ഇയാള്‍ക്കെതിരെ കേസ് എടുത്തു.