ന്യൂഡൽഹി ∙ രാജ്യത്ത് ചികിത്സ പിൻവലിക്കാൻ സുപ്രീം കോടതി അനുമതി നൽകിയ ആദ്യ കേസിലെ രോഗിയായ ഹരീഷ് റാണ (32) അന്തരിച്ചു. 13 വർഷമായി അബോധാവസ്ഥയിൽ കഴിഞ്ഞിരുന്ന ഹരീഷിന് ജീവൻരക്ഷാ സംവിധാനങ്ങൾ പിൻവലിക്കാൻ കോടതി മാർച്ച് 11ന് അനുമതി നൽകിയിരുന്നു.

2013 ഓഗസ്റ്റിൽ ചണ്ഡീഗഡിലെ താമസസ്ഥലത്തിന്റെ നാലാം നിലയിൽ നിന്ന് വീണുണ്ടായ അപകടത്തിൽ ഗുരുതരമായ മസ്തിഷ്‌ക പരിക്ക് മൂലം ഹരീഷ് പൂർണമായും അബോധാവസ്ഥയിലായി. തുടർന്ന് വീട്ടിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന അദ്ദേഹത്തെ പിന്നീട് എയിംസ് പാലിയേറ്റീവ് കെയർ വിഭാഗത്തിലേക്ക് മാറ്റി.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ഗാസിയാബാദ് ജില്ലാ ആശുപത്രിയുടെയും എയിംസിന്റെയും മെഡിക്കൽ ബോർഡുകളുടെയും റിപ്പോർട്ടുകൾ പരിഗണിച്ചാണ് ചികിത്സ പിൻവലിക്കാൻ കോടതി അനുമതി നൽകിയത്. ‘നിഷ്‌ക്രിയ ദയാവധം’ എന്ന പദത്തിന് പകരം ‘ചികിത്സ പിൻവലിക്കൽ’ എന്നത് വിധിയിൽ ഉപയോഗിച്ചതും ശ്രദ്ധേയമായി.