ന്യൂസ് ഡെസ്ക് മലയാളം യുകെ
ലണ്ടൻ : എച്ച്ജിവി (ഹെവി ഗുഡ്സ് വെഹിക്കിൾ) ഡ്രൈവർ ക്ഷാമം കാരണം രോഗികൾക്ക് അവരുടെ ഫ്ലൂ വാക്സിൻ ലഭിക്കാൻ രണ്ടാഴ്ച വരെ വൈകുമെന്ന് പറഞ്ഞു. കഴിഞ്ഞ വർഷം ലോക്ക്ഡൗൺ കുറവായതിനാൽ ഈ ശൈത്യകാലത്ത് ഉയർന്ന രോഗബാധ നിരക്ക് രാജ്യത്തെ ബാധിക്കുമെന്ന് വിദഗ്ദ്ധർ ഭയപ്പെടുന്നു. ലോകത്തിലെ ഏറ്റവും വലിയ വാക്സിൻ കമ്പനികളിലൊന്നായ സെക്യൂറസ്, ഡ്രൈവർമാരുടെ ക്ഷാമത്തെപറ്റി പറയുകയുണ്ടായി. ബ്രെക് സിറ്റും പകർച്ചവ്യാധിയും പല യൂറോപ്യൻ ഡ്രൈവർമാരെയും നാട്ടിലേക്ക് മടങ്ങാൻ പ്രേരിപ്പിച്ചു. കൊക്കകോള, മക്ഡൊണാൾഡ് സ്, വെതർസ് പൂൺ തുടങ്ങിയ പ്രധാന ഭക്ഷ്യ കമ്പനികളും ഈ പ്രശ്നം നേരത്തെ റിപ്പോർട്ട് ചെയ്തിരുന്നു. ഇതുമൂലം അപ്പോയ്ന്റ്മെന്റുകൾ പുനക്രമീകരിക്കേണ്ടിവരുമെന്ന് യുകെയിലുടനീളമുള്ള രോഗികൾക്ക് അയച്ച കത്തുകളിലും ഇമെയിലുകളിലും പറയുന്നു.
വാക്സിൻ ഡെലിവറി സ്ഥിരീകരിക്കുന്നതുവരെ ഞങ്ങൾ കൂടുതൽ ക്ലിനിക് അപ്പോയിന്റ്മെന്റുകൾ നടത്തുന്നില്ലെന്നും അറിയിപ്പിൽ പറയുന്നു. പകർച്ചവ്യാധി കൂടുതൽ പടരുമെന്ന ആശങ്കകൾക്കിടയിൽ വാക്സിൻ ഡെലിവറികളുടെ കാലതാമസം ജിപികൾക്ക് ആശങ്കയുണ്ടാക്കുന്നുവെന്ന് വാക്സിനേഷൻ ആൻഡ് ഇമ്മ്യൂണൈസേഷൻ ജോയിന്റ് കമ്മിറ്റി (ജെസിവിഐ) ഡെപ്യൂട്ടി ചെയർമാൻ പറഞ്ഞു. ഈ വർഷം പ്രതിരോധ കുത്തിവയ്പ്പ് വളരെ പ്രധാനമാണെന്ന് പ്രൊഫസർ ആൻറണി ഹാർഡൻ ശനിയാഴ്ച ബിബിസിയോട് പറഞ്ഞു.
കാലതാമസമുണ്ടാകുന്നത് ആശങ്കയുണ്ടാക്കുന്നുണ്ടെങ്കിലും പ്രശ്നം ഉടൻ പരിഹരിക്കപ്പെടുമെന്ന് കരുതുന്നു. കാലതാമസം പരിഹരിക്കാൻ കഠിനമായി പരിശ്രമിക്കുന്നുവെന്ന് ഇംഗ്ലണ്ടിലെയും വെയിൽസിലെയും എല്ലാ ജിപി പ്രാക്ടീസുകൾക്കും ഫാർമസികൾക്കും വാക്സിനുകൾ നൽകുന്ന സെക്യൂറസ് പറഞ്ഞു. അതേസമയം, നിലവിൽ വാക്സിനുകളുടെ നല്ല വിതരണമുണ്ടെന്നും അടുത്ത രണ്ടാഴ്ചയ്ക്കുള്ളിൽ അവ നൽകാൻ തയ്യാറാകുമെന്നും ലോയ്ഡ്സ് ഫാർമസി പറഞ്ഞു.
Leave a Reply