എംഎൽഎ ഹോസ്റ്റലിലെ കാന്‍റീൻ ജീവനക്കാരനെ മർദ്ദിച്ച കേസിൽ പി.സി.ജോർജ് എംഎൽഎയ്ക്കെതിരേ പോലീസ് കുറ്റപത്രം സമർപ്പിച്ചു. തിരുവനന്തപുരം ജുഡീഷൽ മജിസ്ട്രേറ്റ് കോടതിയിൽ മ്യൂസിയം പോലീസാണ് കുറ്റപത്രം സമർപ്പിച്ചിരിക്കുന്നത്. 2017 ഫെബ്രുവരി 27-നായിരുന്നു കേസിനാസ്പദമായ സംഭവം. ഭക്ഷണം കൊണ്ടുവരാൻ താമസിച്ചതിന് ജോർജ് എംഎൽഎ ഹോസ്റ്റലിലെ കുടുംബശ്രീ കാന്‍റീൻ ജീവനക്കാരനായ മനുവിനെ മർദ്ദിച്ചുവെന്നായിരുന്നു കേസ്. മുഖത്ത് മർദ്ദനമേറ്റ മനു പിന്നീട് ചികിത്സ തേടുകയും നിയമസഭാ സെക്രട്ടറിക്ക് പരാതി നൽകുകയുമായിരുന്നു. എന്നാൽ താൻ ജീവനക്കാരനെ മർദ്ദിച്ചിട്ടില്ലെന്നും ഭക്ഷണം കൊണ്ടുവരാൻ വൈകിയപ്പോൾ ദേഷ്യപ്പെടുക മാത്രമാണ് ചെയ്തതെന്നുമാണ് ജോർജിന്‍റെ വാദം.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ